വടകര: വേറ്റിലും കായ്ക്കുന്ന ചക്കയുടെ പഴഞ്ചൊല്ലിന് പുതുമൊഴി. വേണമെങ്കിൽ നെല്ല് പാതയോരത്തും വിളയും. ഈ കാഴ്ച്ചയാണ് ചോറോട്-മലോൽമുക്ക്-ഓർക്കാട്ടേരി റോഡിൽ.


വിലങ്ങിൽ താഴറോഡിന്റെ ഒരു വശത്ത് നെൻ മണികൾ വിളത്ത് കൊയ്യാൻ പാകത്തിൽ നിൽക്കുന്ന കാഴ്ച്ച നെൽകർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങൾ പഴയ കാല സിനിമയിൽ മാത്രമാണ് ഇന്ന് കാണാൻ കഴിയുന്നത്. നെൽവയലുകൾ പാടെ നികന്ന് പറമ്പുകളും കെട്ടിടങ്ങളുമാക്കി. കൃഷി ഏറെ നഷ്ടത്തിലുമായി.
എല്ലാവരും ഉപേക്ഷിച്ച നെൽകൃഷിയുമായി ചെന്നൈ വ്യാപാരി വി.ടി.കെ വത്സലനാണ് പാതയോരത്ത് ഏറെ അദ്ധ്വാനിച്ച് നൂറ് മേനി വിളയിച്ചത്. പാതയോരത്ത് മണ്ണ് നിലനിൽക്കുന്ന അരമീറ്റർ വീതിയുള്ള സ്ഥലത്താണ് ഏകദേശം ഇരുപത് മീറ്ററോളം നെൽകൃഷി ഒരുക്കിയത്.
വേനൽകാലത്ത് രണ്ട് നേരം നനച്ചു കൊണ്ടാണ് ഇവയെ സംരക്ഷിച്ചത്.മുൻപ് ഇതേ സ്ഥലത്ത് ഇദ്ദേഹം പച്ചക്കറി കൃഷി നടത്തി നൂറ് മേനി വിളവെടുത്തിരുന്നു. വലിയ മത്തൻ കുമ്പളം നിരവധി ആളുകൾക്ക് സൗജ്യന്യമായി നൽകിയിരുന്നു.
New to the proverb; If desired, paddy is also cultivated along the road