വടകര: നഗരത്തിലെ പ്രധാന വഴിയായ ലിങ്ക് റോഡിലെ നടപ്പാതക്കരികിൽ അപകടം പതിയിരിക്കുന്നു. ഇവിടെ തെരുവ് വിളക്കിന്റെ ഇലക്ട്രിക്കൽ മീറ്ററും ഫ്യൂസും അടങ്ങിയ ബോക്സ് തുറന്നു കിടക്കുകയാണ്. നടന്നു പോകുന്നവർ അറിയാതെ തട്ടിയാൽ ഷോക്കിയേക്കാൻ സാധ്യത ഏറെയാണ്.


ഡോർ തുറന്നു കിടക്കുന്ന ബോക്സിന് അടികിലെ നടപ്പാതയിലൂടെ കൊച്ചുകുട്ടികൾ, അടക്കമുള്ള വിദ്യാർത്ഥികളും, മുതിർന്നവരും ഒക്കെയായി നിരവധി പേരാണ് ദിനംപ്രതി കടന്നുപോകുന്നത്. കൈ ഒന്ന് തട്ടിയാൽ പിന്നെ ഷോക്കേറ്റ് പിടഞ്ഞു വീഴുന്ന കാര്യം ഉറപ്പാണ്.
രാവിലെയും വൈകുന്നേരവും ആയി കാൽനട സവാരിക്ക് ഇറങ്ങുന്ന നിരവധി പേരുണ്ടിവിടെ. വടകരയിലെ ലിങ്ക് റോഡിലെ കൂടിയാണ് എല്ലാവരുടെയും സഫാരി ഈയൊരു ചെറിയൊരു അശ്രദ്ധക്ക് വലിയ വില കൽപ്പിക്കേണ്ടിവരും.
എത്രയും പെട്ടെന്ന് അധികൃതർ ഡോർ ഫിക്സ് ചെയ്ത് സുരക്ഷിത കവചം ഒരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
If you wave your hand, you will be shocked: The pavement on Link Road is full of danger