പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് യു.എല്‍.സി.സി.എസിന്റെ അനുമോദനം

പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക്   യു.എല്‍.സി.സി.എസിന്റെ അനുമോദനം
Oct 23, 2021 06:24 PM | By Rijil

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളില്‍ പ്ലസ് ടു പരീക്ഷയ്ക്കു മികച്ച വിജയം നേടിയ 28 വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരം നല്കി. ഇരിങ്ങല്‍ സര്‍ഗ്ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.


തൊഴിലാളികളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം സൊസൈറ്റി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനുള്ള ആലോചനകള്‍ സൊസൈറ്റി നടത്തിവരികയാണെന്നും ചെയര്‍മാന്‍ അറിയിച്ചു. ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ മൂന്നു റാങ്കുകള്‍ നിശ്ചയിച്ചാണു സമ്മാനം നല്‍്കിയത്.

മെഡലും സര്‍ട്ടിഫിക്കറ്റും ഉപഹാരവും അടങ്ങുന്നതാണു സമ്മാനങ്ങള്‍. ഒന്നാം റാങ്കിനു 10,000 രൂപയും രണ്ടാം റാങ്കിന് 8,000 രൂപയും മൂന്നാം റാങ്കിന് 6,000 രൂപയുമാണു സൊസൈറ്റിയുടെ ഉപഹാരം. ഇതിനുപുറമെ, സൊസൈറ്റിയംഗങ്ങളുടെ കള്‍ച്ചറല്‍ സെന്റര്‍ നല്കുന്ന മെമെന്റോയ്ക്ക് 1200ല്‍ 1199 മാര്‍ക്ക് നേടിയ മീനാക്ഷി ആര്‍. അര്‍ഹയായി. മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ 20 പേര്‍ ഒന്നാം റാങ്കുകാരായി. ആറു പേര്‍ രണ്ടാം റാങ്കിനും രണ്മൂടു പേര്‍ മൂന്നാം റാങ്കിനും അര്‍ഹരായി.

രണ്ടുലക്ഷത്തി അറുപത്താറായിരം രൂപയാണ് ആകെ സമ്മാനത്തുക. സമ്മാനദാനച്ചടങ്ങില്‍ ഊരാളുങ്കല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ അനന്തന്‍ വി.കെ. അധ്യക്ഷനായി. ഡയറക്ടര്‍മാരായ പി. കെ. സുരേഷ്‌കുമാര്‍, കെ. ടി. രാജന്‍, മാനേജിംഗ് ഡയറക്ടര്‍ എസ്. ഷാജു, സിഇഒ സുനില്‍ കുമാര്‍ രവി, സിജിഎം റോഹന്‍ പ്രഭാകര്‍, സര്‍ഗാലയ സിഇഒ പി.പി. ഭാസ്‌ക്കരന്‍, യുഎല്‍സിസിഎസ് കോര്‍പ്പറേറ്റ് എച്ച്എസ്ഇ മാനേജര്‍ ഈശ്വരമൂര്‍ത്തി, പിഎംസി ഹെഡ് ശ്യാംകുമാര്‍ ശ്യാമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ഡോ. ചന്ദ്രന്‍, സ്ട്രക്ച്ചറല്‍ ഡിസൈന്‍ ഹെഡ് ഷിന്റോ പോള്‍, ജനറല്‍ മാനേജര്‍ ഷാബു കെ.പി. എന്നിവര്‍ സംസാരിച്ചു.

Congratulations to ULCCS for their outstanding performance in the Plus Two examination

Next TV

Related Stories
വടകര ക്ലിയർ വിഷനിൽ കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

Oct 7, 2022 04:06 PM

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം...

Read More >>
വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 7, 2022 03:12 PM

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

Oct 7, 2022 03:02 PM

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന...

Read More >>
ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

Oct 7, 2022 02:34 PM

ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

ചോറോട് ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രാമിന്...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Oct 7, 2022 02:22 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ  ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

Oct 7, 2022 01:37 PM

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read More >>
Top Stories