നാദാപുരം റോഡ്: ഇരു നാദാപുരം റോഡുകാർക്കും പരസ്പരം ലയിക്കാൻ ആഗ്രഹം. പക്ഷേ അതിനൊരു പാലം വേണം. പതിറ്റാണ്ടുകളായി ഇരു നാദാപുരം റോഡിനെയും ബന്ധിപ്പിച്ച് പാലം വേണമെന്നുള്ള ആവിശ്യം ശക്തമാണ്.
കാൽനട യാത്രക്കാർ റെയിൽ മുറിച്ച് കടന്നാണ് ഇപ്പോൾ പോകുന്നത്. വാഹന യാത്രക്കാർ വാഹനം ഒരു സ്ഥലത്ത് വെച്ച് പിന്നെ റെയിൽ മുറിച്ച് പോകാറാണ് പതിവ്. മടപ്പള്ളിയിൽ അണ്ടർ ബ്രിഡ്ജ് ഉദ്ഘാടന ശേഷമാണ് ഇരു നാദാപുരംറോഡും ബന്ധിപ്പിച്ച് പാലം വേണം എന്നുള്ള ആവശ്യം കൂടുതൽ പ്രസക്തമായത്.


നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ തന്നെയുള്ള ഏക റെയിൽവേ സ്റ്റേഷൻ ആണ്.
അതുകൂടാതെ മടപ്പള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കാരക്കാട് പെയിൻ ആൻഡ് പാലിയേറ്റീവ് സെൻറർ, ഉൾപ്പെടെ ഇരു നാദാപുരംറോഡ് കാർക്കും പരസ്പരം സാംസ്കാരികമായും സാമ്പത്തികപരമായും കച്ചവടപരമായും ഈ ഒരു പാലം വേണം എന്നുള്ളത് അത്യന്താപേക്ഷിതമാണ്.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ മുരളീധരൻ എംപി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാം എന്ന ഉറപ്പും അദ്ദേഹം നാട്ടുകാരോട് നൽകിയിട്ടുണ്ട്.
പക്ഷേ വർഷങ്ങൾ കഴിയുംതോറും പ്രതീക്ഷ മാത്രമാണ് ബാക്കി എപ്പോൾ യാഥാർത്ഥ്യമാകും എന്ന സ്വപ്നം തീർത്തും സ്വപ്നമായി തന്നെ കിടക്കുന്നു.
Nadapuram road workers want to migrate