---
title: "നിറവും മണവുമില്ലാത്ത ലഹരിയിൽ ജീവനും ഭാവിയും ഒടുങ്ങുന്നു- കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ"
english_title: "Life and future ends in colorless and odorless intoxication- KP Kunjammad Kutty MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72007/life-and-future-ends-in-colorless-and-odorless-intoxication-kp-kunjammad-kutty-mla"
published_at: "2022-10-01T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6338551c2e81a_kpkunchammaed_kutty_mla.jpg"
keywords: []
---

# നിറവും മണവുമില്ലാത്ത ലഹരിയിൽ ജീവനും ഭാവിയും ഒടുങ്ങുന്നു- കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ

> **Lead Summary:** **തിരുവള്ളൂർ :** വാറ്റുചാരായത്തിന്റേയും, കള്ളിന്റേയും പരിമിതമായ ലോകത്തു നിന്ന് നിറവും മണവുമില്ലാത്ത സിന്തറ്റിക്ക് മയക്കുമരുന്നിന്റെ മാരകമായാലോകത്തിലേക്ക് നാട് സഞ്ചരിക്കുകയാണെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ എ പറഞ്ഞു.

## Article Content

**തിരുവള്ളൂർ :** വാറ്റുചാരായത്തിന്റേയും, കള്ളിന്റേയും പരിമിതമായ ലോകത്തു നിന്ന് നിറവും മണവുമില്ലാത്ത സിന്തറ്റിക്ക് മയക്കുമരുന്നിന്റെ മാരകമായാലോകത്തിലേക്ക് നാട് സഞ്ചരിക്കുകയാണെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ എ പറഞ്ഞു.

തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടു നന്മയുടെ വേരറുക്കുന്ന ലഹരിമാഫിയയെ പ്രതിരോധിക്കാൻ എല്ലാ മനുഷ്യസ്നേഹികളും ഒന്നിക്കണം.

സംസ്ഥാന സർക്കാർ ലഹരി സംഘത്തെ അമർച്ച ചെയ്യാൻ സർവ്വസജ്ജരായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഭാവിയെ ഓർത്ത് എല്ലാ വിഭാഗം ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ , എക്സെസ് പ്രതിനിധി രാമചന്ദ്രൻ , സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ് ജനപ്രതിനിധികളായ ഹംസ വായേരി, പി.പി രാജൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ആർ.രാമകൃഷ്ണൻ, കണ്ണോത്ത് സൂപ്പി ഹാജി, എം.സി. പ്രേമചന്ദ്രൻ ,കെ.കെ.ബാലകൃഷ്ണൻ ,എം.വി.കുഞ്ഞമ്മദ്, കെ.കെ. മോഹനൻ ,ഷബീർ വി , ധനേഷ് വളളിൽ , ശ്യാംജിത്ത് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72007/life-and-future-ends-in-colorless-and-odorless-intoxication-kp-kunjammad-kutty-mla)