---
title: "കുടുംബ സംഗമം നാളെ; കെ.എസ്.എസ്.പി.യു ഏറാമല-കുന്നുമ്മക്കര യൂണിറ്റ് കുടുംബ സംഗമം നാളെ"
english_title: "Family reunion tomorrow; KSSPU Eramala-Kunnummakkara unit family meeting tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79721/family-reunion-tomorrow-ksspu-eramala-kunnummakkara-unit-family-meeting-tomorrow"
published_at: "2022-11-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e2a9f8bb0e_ksspu.jpg"
keywords: []
---

# കുടുംബ സംഗമം നാളെ; കെ.എസ്.എസ്.പി.യു ഏറാമല-കുന്നുമ്മക്കര യൂണിറ്റ് കുടുംബ സംഗമം നാളെ

> **Lead Summary:** ** ഓർക്കാട്ടേരി: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഏറാമല-കുന്നുമ്മക്കര യൂണിറ്റ് കുടുംബ സംഗമം വിപുലമായി സംഘടിപ്പിക്കുന്നു.

## Article Content

** ഓർക്കാട്ടേരി: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഏറാമല-കുന്നുമ്മക്കര യൂണിറ്റ് കുടുംബ സംഗമം വിപുലമായി സംഘടിപ്പിക്കുന്നു.

നാളെ കാലത്ത് പത്തുമണിക്ക് കുടുംബസംഗമം ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവ്വഹിക്കും. തുടർന്ന് 75 വയസ്സ് പൂർത്തിയായ യൂണിറ്റിലെ അംഗങ്ങളെ ആദരിക്കും.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വടകര എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ സോമസുന്ദരന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ഉണ്ടാകും.

സംഗമത്തിന് മാറ്റുകൂട്ടാൻ പെൻഷൻകാരുടെ കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ ഉൾപ്പെടെയുള്ളവയും നടക്കും. പെൻഷനേഴ്സ് യൂണിയന്റെ മുഴുവൻ അംഗങ്ങളും നാളെത്തെ കുടുംബ സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79721/family-reunion-tomorrow-ksspu-eramala-kunnummakkara-unit-family-meeting-tomorrow)