---
title: "ശിശുദിനത്തിൽ കായിക താരങ്ങൾക്ക് കായിക യൂണിഫോം സമ്മാനിച്ച് ഓർക്കാട്ടേരി എൽ പി സ്കൂൾ"
english_title: "On Children's Day, Orchateri LP School presented sports uniforms to sports players...."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80203/on-childrens-day-orchateri-lp-school-presented-sports-uniforms-to-sports-players"
published_at: "2022-11-14T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721087ed94c_orkkatteri_up.jpg"
keywords: []
---

# ശിശുദിനത്തിൽ കായിക താരങ്ങൾക്ക് കായിക യൂണിഫോം സമ്മാനിച്ച് ഓർക്കാട്ടേരി എൽ പി സ്കൂൾ

> **Lead Summary:** **ഓർക്കാട്ടേരി:** ഇന്നത്തെ വിദ്യാർത്ഥി തലമുറയാണ് നാളത്തെ നാടിൻറെ ഭാവി എന്നാ ചാച്ചാജിയുടെ വചനം മുൻനിർത്തിക്കൊണ്ട് ശിശുദിനത്തിൽ ഓർക്കാട്ടേരി എൽ പി സ്കൂളിൽ കായികതാരങ്ങൾക്ക് പ്രചോദനമേകിക്കൊണ്ട് കായിക യൂണിഫോം വിതരണം ചെയ്തു.

## Article Content

**ഓർക്കാട്ടേരി:** ഇന്നത്തെ വിദ്യാർത്ഥി തലമുറയാണ് നാളത്തെ നാടിൻറെ ഭാവി എന്നാ ചാച്ചാജിയുടെ വചനം മുൻനിർത്തിക്കൊണ്ട് ശിശുദിനത്തിൽ ഓർക്കാട്ടേരി എൽ പി സ്കൂളിൽ കായികതാരങ്ങൾക്ക് പ്രചോദനമേകിക്കൊണ്ട് കായിക യൂണിഫോം വിതരണം ചെയ്തു.

ലയൺസ് ക്ലബ് ഓഫ് വടകര മിഡ് ടൗൺ ആണ് വിദ്യാർത്ഥികൾക്ക് ഉള്ള മുഴുവൻ കായിക യൂണിഫോമുകളും സംഭാവന ചെയ്തിട്ടുള്ളത്. ലയൺസ് ക്ലബ് ഓഫ് വടകര മിഡ് ഡൌൺ പ്രസിഡന്റ് ലയൺ പവിത്രൻ സ്കൂൾ പ്രധാന അധ്യാപിക കെ ബീനക്ക് കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് കെ ടി രാജീവൻ അധ്യക്ഷനായി. സ്കൂൾ മാനേജർ ശ്രീ പി എം നാണു, സുമനന്ദിനി പി, ലയൺ രഞ്ജിത്ത് മാസ്റ്റർ, അമൽ അശോക്,പ്രഭാകരൻ, അനിൽ, ഹരീഷ് ജയരാജ്‌, റിയാസ്കുനിയിൽ, ലിജി പുതിയടുത്ത്, പ്രഭാകരൻ കെ,പ്രൊഫ്‌ അമ്മുക്കുട്ടി,രവി പറമ്പത്ത്,സുധി വി എൻ എം ,ഷെറീന പ്രഭാകരൻ,ഗ്രീഷ്മ സുനിൽ, ജീജ പവിത്രൻ, സീമ രഞ്ജിത്ത്,രഹന സുധി, റീജ സി കെ , സജിത വിജയരാഘവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80203/on-childrens-day-orchateri-lp-school-presented-sports-uniforms-to-sports-players)