---
title: "പയഞ്ചേരി വെച്ചു, അവർ സ്വാദ് വിളമ്പി; കലോത്സവ ഭക്ഷണപുരയിൽ കണ്ടത് വലിയ കൂട്ടായ്മ"
english_title: "A large gathering was seen at the Kalotsava restaurant"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82402/a-large-gathering-was-seen-at-the-kalotsava-restaurant"
published_at: "2022-11-28T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638481efb0baa_kalolsavam_food.jpg"
keywords: []
---

# പയഞ്ചേരി വെച്ചു, അവർ സ്വാദ് വിളമ്പി; കലോത്സവ ഭക്ഷണപുരയിൽ കണ്ടത് വലിയ കൂട്ടായ്മ

> **Lead Summary:** **വടകര:** ഒരേസമയം നൂറു കണക്കിന് പേരെ ഇരുത്തി പതിനായിരം പേർക്ക് വിളമ്പി സ്കൂൾ കലോത്സവ ഭക്ഷണശാല. ആയഞ്ചേരിയിലെ പയഞ്ചേരി നാണുവിൻ്റെ നേതൃത്വത്തിലാണ് വിഭവ സമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നത്.

## Article Content

**വടകര:** ഒരേസമയം നൂറു കണക്കിന് പേരെ ഇരുത്തി പതിനായിരം പേർക്ക് വിളമ്പി സ്കൂൾ കലോത്സവ ഭക്ഷണശാല. ആയഞ്ചേരിയിലെ പയഞ്ചേരി നാണുവിൻ്റെ നേതൃത്വത്തിലാണ് വിഭവ സമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നത്.

വിദ്യാർത്ഥികളും അധ്യാപകരും സംഘാടകരും മാധ്യമ പ്രവർത്തകർക്കുമായി അവർ സ്വാദ് വിളമ്പി. കലോത്സവ ഭക്ഷണപുരയിൽ കണ്ടത് വലിയ കൂട്ടായ്മയുടെ മുഖം.

61ാമത് കോഴിക്കോട് റവന്യൂ സ്കൂൾ കലോത്സവ ഭക്ഷണശാലയാണ് കെങ്കേമമായത്. വടകര ശ്രീനാരായണ യുപി സ്കൂൾ ആണ് ഭക്ഷണശാലയ്ക്കായി വേദിയായത്. ആറ് കൗണ്ടറുകൾ വഴിയാണ് ഭക്ഷണ വിതരണം നടത്തിയത്.

ഓരോ കൗണ്ടറിലും നൂറ് പേർക്ക് ഒരേസമയം ഭക്ഷണം വിളമ്പാൻ സാധിച്ചു. ശ്രീനാരായണ സ്കൂൾ, എം.യു.എം വടകര സ്കൂളിലെയും വിദ്യാർത്ഥികളാണ് സംയുക്തമായി വളണ്ടിയർ സേവനം നടത്തിയത്.

ഉച്ചയ്ക്ക് രണ്ടുമണിയായപ്പോഴേക്കും അഭൂതപൂർവ്വമായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. പൊലീസ് ഇടപെട്ടുകൊണ്ട് ക്യൂ നിയന്ത്രിക്കുകയും വടകര പാർക്ക് റോഡിലേക്കുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്തു.

ഭക്ഷണ വിതരണം ഇനി നാല് ദിവസം കൂടി തുടരും. ഒരേസമയം ക്യൂ നിയന്ത്രിക്കുകയും, ഭക്ഷണവിതരണം സുഗമമായി നടത്തുകയും ചെയ്ത സംഘാടക കമ്മിറ്റി പ്രത്യേകം പ്രശംസ പിടിച്ചു പറ്റി.കെ.പി.എസ്.ടി എ.യ്ക്കാണ് ഭക്ഷണ കമ്മറ്റിയുടെ ചുമതല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82402/a-large-gathering-was-seen-at-the-kalotsava-restaurant)