---
title: "മക്കൾ മാഹാത്മ്യം ; ഹാസ്യകലയ്ക്ക് പിൻഗാമികൾ, അച്ഛനും കൂട്ടുകാരനും അഭിമാനിക്കാം"
english_title: "Children are great; Descendants of comedy, father and friend can be proud"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82713/children-are-great-descendants-of-comedy-father-and-friend-can-be-proud"
published_at: "2022-11-30T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387493b58f8b_makkal.jpg"
keywords: []
---

# മക്കൾ മാഹാത്മ്യം ; ഹാസ്യകലയ്ക്ക് പിൻഗാമികൾ, അച്ഛനും കൂട്ടുകാരനും അഭിമാനിക്കാം

> **Lead Summary:** **വടകര: **ഹാസ്യകലയിൽ പാരമ്പര്യം കാത്ത് മണിക്കുട്ടിയും കുഞ്ഞാവയും തലയുയർത്തി അഭിമാനത്തൊടെ നാട്ടിലെ മിമിക്രി താരങ്ങൾ. ഹൈസ്ക്കൂൾ വിഭാഗം ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും മിമിക്രി മത്സരത്തിൽ ഉറ്റ ചങ്ങാതിമാരുടെ മക്കളായ ശിഷ്യർക്ക് എ ഗ്രെയിഡും ഒന്നാം സ്ഥാനവും.

## Article Content

**വടകര: **ഹാസ്യകലയിൽ പാരമ്പര്യം കാത്ത് മണിക്കുട്ടിയും കുഞ്ഞാവയും തലയുയർത്തി അഭിമാനത്തൊടെ നാട്ടിലെ മിമിക്രി താരങ്ങൾ. ഹൈസ്ക്കൂൾ വിഭാഗം ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും മിമിക്രി മത്സരത്തിൽ ഉറ്റ ചങ്ങാതിമാരുടെ മക്കളായ ശിഷ്യർക്ക് എ ഗ്രെയിഡും ഒന്നാം സ്ഥാനവും.

കാലിക്കറ്റ് വി ഫോർ യു യിലെ കലാകാരൻ ഷൈജു പേരാമ്പ്രയുടെ മകളും പേരാമ്പ്ര ഹയർ സെക്രർ സെക്കണ്ടറി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തേജാ ലക്ഷ്മി , ഷൈജുവിൻ്റെ സുഹൃത്തും ഗഫൂർക്ക ദോസ്ത് കാർട്ടൂൺ പരമ്പരയിൽ മാമൂക്കോയയുടെ ശബ്ദം നൽകി ശ്രദ്ധേയമായ ഫൈസൽ ഉള്ളിയേരിയുടെ മകനും ഉള്ളിയേരി പാലോറ ഹൈസ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാത്ഥിയുമായ നിഷാൻ മുഹമ്മദ് എന്നിവരാണ് സംസ്ഥാന കലോത്സവ വേദിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. .

പുഴ മുതൽ പുഴ വരെ, പത്മവ്യൂഹത്തിലെ അഭിമന്യൂ, കപ്പേള എന്നീ നാല് സിനിമയിൽ വേഷമിട്ട ഷൈജു പേരാമ്പ്രയുടെയും നൃത്ത അധ്യാപിക നിഷഷൈജുവിൻ്റെയും മകളായ തേജാ ലക്ഷ്മി മഴവിൽ മനോരമയിലെ ചാക്കോയും മേരിയും സീരിയലിലെ മേരിയുടെ വേഷവും അമൃത ടിവിയിലെ ഡിസംബറിലെ ആകാശം സീരിയലിലെ എയിഞ്ചൽ എന്ന കഥാപാത്രത്തിനും വേഷമിട്ടു. തസ്നിയാണ് നിഷാൻ മുഹമ്മദിൻ്റെ ഉമ്മ .നിയാ ഫാത്തിമ സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82713/children-are-great-descendants-of-comedy-father-and-friend-can-be-proud)