---
title: "ചേവായൂരിന് അഭിമാനിക്കാം; ലളിതഗാനത്തിൽ ചന്ദനക്ക് മികച്ച വിജയം."
english_title: "Chevayur can be proud; Chandana did well in Lalithaganam."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82727/chevayur-can-be-proud-chandana-did-well-in-lalithaganam"
published_at: "2022-11-30T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387651d0fced_chandana.jpg"
keywords: []
---

# ചേവായൂരിന് അഭിമാനിക്കാം; ലളിതഗാനത്തിൽ ചന്ദനക്ക് മികച്ച വിജയം.

> **Lead Summary:** **വടകര: ** ജില്ലാ റവന്യൂ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ലളിതഗാന മത്സരത്തിൽ ചന്ദന എം. ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ചേവായൂർ പ്രസന്റേഷനിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. സജിത ടീച്ചറുടെ കീഴിലാണ് ലളിതഗാനം അഭ്യസിച്ചത്.

## Article Content

**വടകര: ** ജില്ലാ റവന്യൂ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ലളിതഗാന മത്സരത്തിൽ ചന്ദന എം. ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ചേവായൂർ പ്രസന്റേഷനിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. സജിത ടീച്ചറുടെ കീഴിലാണ് ലളിതഗാനം അഭ്യസിച്ചത്.

മൂന്നാം ക്ലാസ് മുതൽ തന്നെ സംഗീതം പഠിച്ചു വരുന്നു. ആറ്റുവാശ്ശേരി മോഹനൻ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ചന്ദന വർഷങ്ങളായി കല അഭ്യസിക്കുന്നത്. കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ അവസാന ദിവസമായ നാളെ മാർഗംകളി മത്സരത്തിലും ഈ മിടുക്കി പങ്കെടുക്കുന്നുണ്ട്.

നേരത്തെ ചേവായൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടിയാണ് ജില്ലാതലത്തിലേക്ക് യോഗ്യത നേടിയത്. സംസ്ഥാന കലോത്സവത്തിലേക്കുള്ള ജൈത്രയാത്രയിലാണ് ചന്ദന.എം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82727/chevayur-can-be-proud-chandana-did-well-in-lalithaganam)