തോടന്നൂർ: പച്ചക്കറി കൃഷിക്ക് നിലമൊരുക്കി തോടന്നൂർ യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ വളപ്പിൽ തന്നെ തരിശായി കിടക്കുന്ന സ്ഥലത്താണ് കൃഷിയിറക്കാനായി കുട്ടികൾ തെരഞ്ഞെടുത്തത്.


ആദ്യഘട്ടത്തിൽ ചീര, വെണ്ട, പാവൽ, വെള്ളരി ,മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. വിത്ത് നടീലിൻ്റെ ഉദ്ഘാടനം പി.ടി.എ.പ്രസിഡൻറ് എ.ടി മൂസ്സ നിർവഹിച്ചു.
പ്രധാനാധ്യാപകൻ സി.ആർ.സജിത്ത് കാർഷിക ക്ലബ് കോ- ഓർഡിനേറ്റർ എം.സിന്ധുവിന് വിത്ത് കൈമാറി. സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈർ, ഇ.കീർത്തി, പി.ശുഭ,എ. പ്രിയ, രമ്യ വി.കെ, പി.എം. അച്യുതൻ നായർ എന്നിവർ നേതൃത്വം നൽകി.
We also go to agriculture; students prepared the ground for vegetable cultivation