മേമുണ്ട: തോടന്നൂർ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നിന്നും ഭക്ഷ്യോൽപ്പന്നങ്ങൾ ശേഖരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങുവാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ 'കലവറവണ്ടി' എന്ന പേരിൽ ആരംഭിച്ച ഈ ഒരു പ്രയാണം വ്യത്യസ്തമായി.


ഉപജില്ലയുടെ സ്കൂളുകളിൽ നിന്നും വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങളാണ് ശേഖരിച്ചത്.സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി മൂന്നു മുതൽ ഏഴുവരെ കോഴിക്കോട് വെച്ചാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ഭക്ഷണകമ്മിറ്റി തോടന്നൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും, മറ്റും ശേഖരിച്ച ഭക്ഷ്യ വിഭവങ്ങളടങ്ങിയ കലവറ വണ്ടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ പ്രവേശിച്ചത്.
കുറ്റ്യാടി നിയോജക മണ്ഡലം MLA കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ.ആനന്ദ് കുമാർ അധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണദാസ്, പി.കെ.ജിതേഷ്, ടി.സുരേഷ് ബാബു സംസാരിച്ചു
pantry cart; Travel in different places became diverse