Featured

വെല്‍ക്കം ടു മാഹി; ഇന്ധനം വാങ്ങാന്‍ മാഹിയിലേക്ക് ഒഴുക്ക്

Vatakara Special |
Nov 5, 2021 03:30 PM

വടകര: മാഹിയെന്നാല്‍ വിലകുറച്ചു കിട്ടുന്ന മദ്യവും മയ്യഴിപുഴയുടെ തീരങ്ങളും മാത്രമല്ല, കണ്ണൂരുകാര്‍ക്ക് സാധനങ്ങള്‍ വിലകുറച്ചു കിട്ടുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ്. കേന്ദ്രഭരണ പ്രദേശമായതിനാലാണ് മദ്യത്തിനും മറ്റു ഇലക്‌ട്രോണിക്, ഹാര്‍ഡ് വെയര്‍ സാധനങ്ങള്‍ക്കും പെയിന്റുകള്‍ക്കും അലങ്കാര ലൈറ്റുകള്‍ക്കും തൊട്ടടുത്ത തലശേരിയില്‍ നിന്നും വടകരയില്‍ നിന്നും ആളുകള്‍ മയ്യഴിയിലേക്ക് പോയിരുന്നത്.

കേന്ദ്ര വാറ്റുതീരുവ കുറവായതിനാല്‍ ഇതു സാധാരണക്കാര്‍ക്ക് വലിയതോതില്‍ ആശ്വാസവുമായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ആനുകൂല്യങ്ങള്‍ കൂടുതല്‍ കിട്ടുന്നതിനായി ലഫ് ഗവര്‍ണറുടെ നിയന്ത്രണത്തിലുള്ള പുതുച്ചേരി സര്‍ക്കാര്‍ വരുമാനം പെരുപ്പിച്ചു കാണിക്കുന്നതിനായി മദ്യത്തിന്റെയും മറ്റു സാധനങ്ങളുടെയും പെട്രോളിന്റെയും മേല്‍ പിടിമുറുക്കിയതോടെ മാഹിയിലേക്കുള്ള ഇതരദേശക്കാരുടെ വരവും നിലച്ചു.

എന്നാലിപ്പോള്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധന കാലത്ത് മയ്യഴിയിപ്പോള്‍ മലയാളികള്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്. പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വ്യാഴാഴ്ചത്തെ വില. അതേസമയം മാഹിക്ക് തൊട്ടടുത്ത് കിടക്കുന്ന വടകരയിലും തലശേരിയിലും ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയുണ്.

ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയില്‍ വില കുറച്ചത്. ഇതോടെ ഇവിടെ പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയിലുമെത്തി. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കുറച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്.

Welcome to Mahe; Flow to Mahe to buy fuel

Next TV

Top Stories