Jan 22, 2023 03:33 PM

വൈക്കിലിശ്ശേരി: കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാത്രിയായിരുന്നു തിയ്യപ്പാടി ബാബു പുഴയിൽ വീണ് മരണപ്പെട്ടത്. വൈക്കിലിശ്ശേരി പാലത്തിന് സമീപമുള്ള പുഴയിൽ വീണാണ് മരണപ്പെട്ടത് എന്നാണ് അനുമാനിക്കുന്നത്. സംഭവം നടന്നിട്ട് നാലുമാസമായിട്ടും മരണത്തിലുള്ള ദുരൂഹത നീക്കുവാൻ പോലീസിന് ആയിട്ടില്ല.


ജനകീയ വേദിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുകയാണ്. പ്രധാന കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങളാണ്. ഇതിൽ പറയുന്നത് ഇപ്രകാരമാണ്. മൂക്കിലൂടെയും വായിലൂടെയും രക്തസ്രാവം ഉണ്ടായതായി പറയുന്നു. മുങ്ങി മരിച്ചയാൾക്ക് അത്തരത്തിൽ ഉണ്ടാകുമോ? കഴുത്തിന് അടുത്തും വായിലുമായി പുഴുക്കളുടെ മുട്ട കണ്ടെത്തി എന്നാണ് പറയുന്നത്.

വെള്ളത്തിൽ മരിച്ചുകിടക്കുന്നയാൾക്ക് അതെങ്ങനെയാണ് ഉണ്ടാവുക? വെള്ളത്തിൽ വീണു മരിച്ചയാളെ മുഴുവൻ ഉറുമ്പ് കടിച്ചത് എങ്ങനെ? കൂടാതെ വെള്ളത്തിൽ വീണു മരിച്ചയാളുടെ നാവ് പുറത്തുവരുമോ? തലയുടെ പിൻവശത്ത് നീർക്കെട്ട് ഉണ്ടായത് എങ്ങനെ? ഇത്തരത്തിൽ നിരവധി ചോദ്യങ്ങളാണ് ജനകീയ വേദി പ്രവർത്തകർ ഉന്നയിക്കുന്നത്. സാമൂഹിക പ്രവർത്തകനും കലാകായിക പരിപാടികൾക്കെന്നും മുന്നിട്ടിറങ്ങുന്ന ഒരു സാമൂഹിക സ്നേഹിയായിരുന്നു ടി.പി.ബാബു.


മതത്തിന്റെ പേരിൽ കാലുശ്യം സൃഷ്ടിക്കുന്ന പുതിയ കാലത്തെ മനുഷ്യർക്ക് ഒരു മാതൃക കൂടിയാണ് ഇദ്ദേഹം. ബൈബിളും ഖുർആനും ഭഗവത്ഗീതയും എല്ലാം പറയുന്ന ഇദ്ദേഹം തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണ്. ഇദ്ദേഹത്തെ പോലൊരാളുടെ മരണം അന്വേഷിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയതായാണ് ജനകീയ വേദി പറയുന്നത്. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകം ആകാം എന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്.

Thiyyappadi Babu's death is shrouded in mystery; Unsatisfied inquiry

Next TV

Top Stories