അഴിയൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ പോലീസ്. ഹൈക്കോടതി ഉത്തരവുപ്രകാരം സംഘടനാ ഓഫീസുകളിലും പ്രധാന ഭാരവാഹികളുടെ വീടുകളിലും അടക്കം സംസ്ഥാനത്തെ 173 കേന്ദ്രങ്ങളിൽ നടത്തിയ ജപ്തി നടപടികൾ പൂർത്തിയായി.


കണ്ണൂർ അടക്കം ചിലയിടങ്ങളിലെ നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കാനുള്ളത്. അഴിയൂരിലെ വടകര ഡിവിഷൻ പോപ്പുലർ ഫ്രണ്ട് പ്രമുഖ നേതാവ് മൊണാർക്ക് (ടൈലർ കട കുഞ്ഞിപ്പള്ളി) സമീറിന്റെ 8 സെൻറ് ഓളം ഭൂമിയാണ് കണ്ടുകെട്ടിയത്. അഴിയൂരിലെ രണ്ടുപേരുടെ സ്വത്തുക്കൾ കൂടി കണ്ടു കെട്ടാൻ ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവ ഞായറാഴ്ചയോടെ പൂർത്തിയാക്കും എന്നാണ് വിവരം. വിവിധ ജില്ലകളിൽ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലാണ് നടപടികൾ. ജപ്തി വിവരങ്ങൾ റവന്യൂ വകുപ്പ് ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയിൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജപ്തി നടന്നത് 89 എണ്ണം. കോഴിക്കോട് 23, കണ്ണൂർ 9, കാസർകോട് 3, വയനാട് 14, തൃശ്ശൂർ 16, കോട്ടയം 5, ഇടുക്കി 6, പത്തനംതിട്ട 2, തിരുവനന്തപുരം 5, കൊല്ലം ഒന്നും എന്നിങ്ങനെയാണ് ജപ്തി നടന്നത്. ഹർത്താൽ ദിനത്തിൽ 5.26 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
Confiscation in Azhiyur; Tyler confiscates Samir's assets