Jan 24, 2023 10:26 AM

വടകര: സംസ്ഥാന സർക്കാറിൻ്റെ നേട്ടമായി ഉയർത്തി കാട്ടിയ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്ന് വടകര സഹകരണ ആശുപത്രി പിന്മാറി.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്ത വടകര താലൂക്കിലെ ഏക ആശുപത്രിയാണ് വടകര സഹകരണ ആശുപത്രി.

പദ്ധതിയിൽനിന്ന് പിന്മാറിയ നിലപാടിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഏഴുമാസത്തെ പ്രീമിയം തുക പിടിച്ചെങ്കിലും പല സ്വകാര്യ ആശുപത്രികളും ചികിത്സനിഷേധിക്കുന്ന സാഹചര്യമാണുള്ളത്.

കുടിശ്ശികയുടെ പേരിൽ ചികിത്സ നിർത്തിയ ആശുപത്രിക്കെതിരേയും ഫണ്ട് അനുവദിക്കാത്ത സർക്കാരിനും ഇൻഷുറൻസ് കമ്പനിക്കുമെതിരേയും സമരം തുടങ്ങാൻ യോഗം തീരുമാനിച്ചു.

എൻ.കെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. പി.പി. രാജു, പി.വി. ശ്രീകുമാർ, എ. ഭാസ്കരൻ, വി.കെ. ഭാസ്കരൻ, കെ. ദിവാകരൻ, എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Medisep scheme not with government; Vadakara Cooperative Hospital withdrew

Next TV

Top Stories