വടകര: ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി പ്രദർശനം ജനം തള്ളിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ. ഏറ്റവും വലിയ ഉദാഹരണമാണ് ഗുജറാത്തിൽ ഏഴാം തവണയും നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വന്നത്.
കൂടാതെ എ.കെ ആന്റണിയുടെ മകനും എഐസിസി സോഷ്യൽ മീഡിയ വിഭാഗം കൺവീനറുമായ അനിൽ ആൻറണിയുടെ പ്രസ്താവനയും തുടർന്നുണ്ടായ രാജിയും. കേന്ദ്രസർക്കാരിന്റെ ആനുകൂല്യം പറ്റാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.


പിണറായി സർക്കാരിന്റെ ജനദ്രോഹങ്ങൾക്കും കേന്ദ്ര പദ്ധതി അട്ടിമറിക്കുമെതിരെ ബിജെപി വടകര മണ്ഡലം പ്രസിഡണ്ട് പി.പി വ്യാസൻ നയിക്കുന്ന മൂന്ന് ദിവസത്തെ പദയാത്ര ചോറോട് വൈക്കിലിശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.കെ ശശി അധ്യക്ഷത വഹിച്ചു. പി വിജയലക്ഷ്മി, കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് പി.പി മുരളി,പി. വിജയ ബാബു, എ.വി.ഗണേശൻ, സി സദാനന്ദൻ,എ.എം. രാജീവൻ, ബാബു മണിയാറത്ത് സംസാരിച്ചു.
Documentary show rejected by people-BJP