വടകര: തകർന്ന ഓവുപാലം ഭീഷണിയാകുന്നു. മണിയൂർ പഞ്ചായത്തിലെ ബാങ്ക് റോഡ്- കുറുന്തോടി റോഡിൽ നിന്ന് എൻജിനീയറിങ് കോളേജിലേക്കുള്ള റോഡിലാണ് ഓവു പാലം തകർന്നത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് കാലമേറെയായിട്ടും നടപടി ഇല്ലെന്നാണ് ആക്ഷേപം.


എൻജിനീയറിങ് കോളേജിലേക്ക് വരുന്ന പത്തോളം വലിയ ബസ്സുകൾക്കും, കുറുന്തോടി യുപി സ്കൂൾ, അമൃത വിദ്യാലയം, തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകുന്ന വാഹനങ്ങൾക്കും കുട്ടികൾക്കും കാൽനടയാത്രക്കാർക്കും പൊളിഞ്ഞ ഓവു പാലം ഭീഷണിയായിരിക്കുകയാണ്.
പയ്യോളി മണിയൂർ ഭാഗങ്ങളിൽനിന്ന് എളുപ്പത്തിൽ തോടന്നൂർ റോഡിൽ എത്താൻ വേണ്ടി പല വാഹനങ്ങളും ഇതുവഴിയാണ് പോകാറുള്ളത്. നിരവധി തവണ പഞ്ചായത്ത് അധികാരികളെ അറിയിച്ചിട്ടും എംഎൽഎയോട് പരാതി പറഞ്ഞിട്ടും ഫലമില്ലാത്ത സാഹചര്യത്തിൽ മണിയൂർ പഞ്ചായത്ത് ഓഫീസിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരപരിപാടി നടത്തി. ഒതയോത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി എം കൃഷ്ണൻ, ഇസ്മയിൽ, കെഎം രാജൻ, വി.ടി.ലെനിൻ, കെ.എം.ഗിരീഷ് കുമാർ, എൻ കെ ഹാഷിം സംസാരിച്ചു.
A broken bridge; Congress is in the field with protest