Jan 29, 2023 09:08 PM

വടകര: ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുന്നത് കോണ്‍ഗ്രസ്സിന്‍റെ നയത്തിലും പരിപാടിയിലുമുള്ള യോജിപ്പ് കൊണ്ടല്ലെന്നും മറിച്ച് ഫാസിസ്റ്റ് നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും, രാജ്യസഭ എംപിയുമായ ബിനോയ്‌ വിശ്വം പറഞ്ഞു.

ബാങ്കുകളും എല്‍ഐസി പോലുള്ള പൊതു മേഖല സ്ഥാപനങ്ങളും അദാനിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തി ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണ്. ഇതിനെല്ലാം വേണ്ട സഹായങ്ങള്‍ നല്‍കിയത് മോദിയാണ് അദ്ദേഹം പറഞ്ഞു. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ നാട്ടിനും നാട്ടാര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച സിപിഐ നേതാക്കളായ എം കുമാരന്‍ മാസ്റ്റരുടെയും ടി പി മൂസ്സയുടെയും ദീപ്തമായ ഓര്‍മ്മക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.


വടകരയുടെ നഗര ഹൃദയത്തില്‍ നിര്‍മ്മിച്ച നിത്യ സ്മാരകം, പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി ആസ്ഥാന മന്ദിരമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടത്തില്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം സത്യന്‍ മൊകേരി എം കുമാരന്‍ മാസ്റ്റരുടെയും ടി പി മൂസ്സയുടെയും ഫോട്ടോ അനാച്ഛാദനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ സത്യന്‍ അധ്യക്ഷത വഹിച്ചു. സോമന്‍ മുതുവന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം ടി വി ബാലന്‍ പൂര്‍വ്വ കാല സഖാക്കളെ ആദരിച്ചു. ഇ കെ വിജയന്‍ എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി. യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പാര്‍ട്ടി നേതാക്കളായ ടി കെ രാജന്‍ മാസ്റ്റര്‍, എം നാരായണന്‍, പി സുരേഷ് ബാബു, അഡ്വ. പി ഗവാസ്, ബാബു വടകര സംസാരിച്ചു. പാര്‍ട്ടി മണ്ഡലം സെക്രട്ടറി എന്‍ എം ബിജു സ്വാഗതവും, പി സജീവ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

against fascism; Participating in Jodo Yatra as protest- Binoy Vishwam MP

Next TV

Top Stories