വടകര: ചോറോട് ചേന്ദമംഗലം നാലുപുരക്കൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 9, 10 തീയതികളിലായി ആഘോഷിക്കും.


ഒമ്പതിന് കാലത്ത് 5 മണിക്ക് ക്ഷേത്ര തന്ത്രി ദേവദാസ് കണ്ണൂരിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ കൂടിയാണ് ശുഭാരംഭം കുറിക്കുന്നത്.
തുടർന്ന് ദീപാരാധന, കലവറ നിറക്കൽ, വൈകുന്നേരം ഗുളികൻ വെള്ളാട്ട്, പൂക്കലശം വരവ്, ഗുരുഭദ്രകാളി, ശ്രീ പോർക്കലി വെള്ളാട്ടുകൾ.
പത്താം തീയതി വെള്ളിയാഴ്ച രാവിലെ ഗുളികൻ തിറ, കുട്ടിച്ചാത്തൻ തിറ, ഭദ്രകാളി തിറ, ശ്രീ പോർക്കലി തിറ, താലപ്പൊലി എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് ഗുരു തർപ്പണക്ക് ശേഷം നട അക്കുന്നതോടെ ഉത്സവത്തിന് സമാപനമാവും.
Nalupurakkal Temple Thira Mahotsavam