വടകര: തോടന്നൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന, ആറാട്ട് ശിവരാത്രി ഉത്സവാഘോഷ പരിപാടികൾ 11-2-2023 ശനിയാഴ്ച തുടങ്ങി 18-2-2023 ശനിയാഴ്ച ശിവരാത്രി മഹോത്സവത്തോടെ അവസാനിക്കും.


8 ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾക്ക് ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിന് ക്ഷേത്രപരിപാലന സമിതിക്കു പുറമെ, പ്രത്യേക ഉത്സവാഘോഷക്കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്രം മാതൃസമിതിയും ഉത്സവത്തിന്റെ വിജയത്തിനായി രംഗത്തുണ്ട്.
ശനി, ഞായർ ( ഫിബ്രുവരി 11, 12) ഉത്സവത്തിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ നടക്കും. മഹാഗണപതി ഹോമം, സർപ്പബലി, മഹാ മത്യുഞ്ജയഹോമം തുടങ്ങിയവ പ്രധാനം.തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റം. തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റും.
ക്ഷേത്ര വിശേഷാൽ പൂജകൾ, താന്ത്രിക കർമ്മങ്ങൾ, അന്നദാനം, ക്ഷേത്ര ദർശനം നടത്തുന്ന ഭക്തജനങ്ങൾക്കായി പ്രഭാത ഭക്ഷണം, കരിമരുന്ന് പ്രയോഗം, ഘോഷയാത്ര,സാംസ്കാരിക സമ്മേളനം, ബോധവത്ക്കരണ ക്ലാസ്സുകൾ, കുട്ടികൾക്കായുള്ള വിനോദവിജ്ഞാനപ്രദർശനങ്ങൾ, നൃത്തദിശ, നാടകം, ഭക്തിഗാനമേള തുടങ്ങിയവയുണ്ടായിരിക്കും.
18-2-2023 ശനിയാഴ്ച രാവിലെ ക്ഷേത്ര കുളത്തിൽ ആറാട്ടും ആറാട്ടിന് ശേഷം ആറാട്ട് സദ്യയും വൈകിട്ട് ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ഇളനീർ കുല വരവ്, ശിവരാത്രി പൂജ, തുടർന്ന് പിറ്റേ ദിവസം പുലർച്ച വരെ കലാപരിപാടികളും നടക്കും. തുടർന്ന് ഈ വർഷത്തെ ഉത്സവങ്ങൾക്ക് സമാപനം.
Thotannoor Mahadeva Temple Festivities will begin on Saturday