ചോറോട്: ശുചിത്വ സുന്ദര ഗ്രാമപഞ്ചായത്താകാൻ ചോറോടും. ശുചിത്വ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായി നാലാം വാർഡിൽ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു.


റിംഗ് കമ്പോസ്റ്റ് വിതരണോദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർമാൻ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ മനീഷ് കുമാർ ടി പി,വാർഡ് വികസന സമിതി ചെയർപേഴ്സൺ ബീന എൻ.വി. ഇ.ഒ മാരായ വിനീത പി, വിപിൻ കുമാർ ടി.വി പങ്കെടുത്തു.
cleanliness is beautiful; Distribution of ring compost in the fourth ward