ചോറോട്: ചോറോട് എൽ. പി സ്കൂൾ വിദ്യാർത്ഥികൾ ഫയർസ്റ്റേഷൻ സന്ദർശിച്ചു. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ എൽ. പി ,യുപി ക്ലാസ്സുകളിൽ നടപ്പാക്കുന്ന 'ഇല'(എൻഹാൻസിങ്ങ് ലേണിങ് ആമ്പിയൻസ് )പദ്ധതിയുടെ ഭാഗമായാണ് ചോറോട് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വടകര ഫയർ സ്റ്റേഷൻ സന്ദർശിച്ചത്.


അപകടങ്ങളിൽപ്പെടുമ്പോൾ ചെയ്യേണ്ട പ്രഥമ ശുശ്രുഷയെപ്പറ്റി അവിടെയുള്ള ഉദ്യോഗസ്ഥർ വളരെ വ്യക്തമായി വിശദീകരിച്ചു . തീ പൊള്ളലേറ്റാലും ഷോക്കിങ് ഉണ്ടായാലും എന്തൊക്കെ ചെയ്യണമെന്നും, സി ആർ പി എങ്ങനെ കൊടുക്കേണമെന്നും കാറിൽ അകപ്പെട്ടുപോയാൽ എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചൊക്കെ കുട്ടികളുടെ മുന്നിൽ വെച്ചു തന്നെ കാണിച്ചു കൊടുത്തു .
വിവിധ തരം റെസ്ക്യൂ ഉപകരണങ്ങളും, ഫയർ എഞ്ചിനും കണ്ടതിനുശേഷം കൂട്ടുകാരോട് പങ്കുവെയ്ക്കാൻ ധാരാളം അനുഭവങ്ങളും അറിവുകളുമായാണ് വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക് മടങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ അരുൺ, ആദർശ്, ഷിജു, സുബിനാരാജ് സംസാരിച്ചു.
Rice L. P School students visited the fire station.