ആയഞ്ചേരി: കുടുംബശ്രീ വീട്ടമ്മമാർ നട്ടു നനച്ചു വളർത്തി വലുതാക്കിയ പച്ചക്കറി കൃഷിയെ ഒറ്റരാത്രികൊണ്ട് സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു.


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിലെ നാലുപുരക്കൽ താഴ കുടുബശ്രീ പ്രവർത്തകർ കൃഷി ചെയ്തുവരുന്ന പച്ചക്കറി കൃഷി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്.
നാലുപുരക്കൽ താഴ സുബിന, വലിയ വീട്ടിൽ താഴ രാധ എന്നിവർ കൂട്ടായ്മയിലൂടെ കൃഷി ചെയ്യുന്ന വെള്ളരി, ചീര ഉൾപ്പടെയുള്ള വിളകളാണ് നശിപ്പിക്കപ്പെട്ടത്.
കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാദാപുരം പൊലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, അയൽക്കൂട്ടം കൺവിനർ രനീഷ് ടി.കെ എന്നിവർ കൃഷിയിടങ്ങൾ സന്ദർശിച്ചു.
Cruelty to agriculture; Vegetable farming has been destroyed by social miscreants