ആയഞ്ചേരി: മധുരിക്കും ഓർമ്മകളുമായി നീണ്ട 39 വർഷത്തിനുശേഷം അവർ വീണ്ടും ഒത്തുകൂടി. വർണ്ണപ്പകിട്ടുള്ള ഓർമ്മകളുമായി സൗഹൃദം പങ്കിട്ടു.


വടകര കോപ്പറേറ്റീവ് ആർട്സ് കോളേജിലെ 1981-84 ബി. എ ഇക്കണോമിക്സ് ബാച്ചുകാരാണ് കഴിഞ്ഞദിവസം ആയഞ്ചേരിയിൽ ഒത്തു കൂടിയത്.
വിനോദന്റെ അധ്യക്ഷതയിൽ നടന്ന സ്നേഹസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താങ്കണ്ടി ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ പി.പി, സത്യനാഥൻ ടി പി, രഞ്ജിത്ത് മേപ്പയിൽ, രാജൻ അരൂർ, രാജൻ കല്ലേരി, പത്മിനി അരൂർ, ഷൈലജ എം.വി, പി കെ രാജൻ സംസാരിച്ചു.
ഭാസ്കരൻ പെരുമുണ്ടശ്ശേരി മാജിക് അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Madhuri also remembers; They reunited after 39 long years