ഓർക്കാട്ടേരി : സമഗ്ര ശിക്ഷ കേരളയുടെ പഠന പരിപോഷണ പരിപാടിയായ 'ഇല' പദ്ധതിയുടെ ഭാഗമായി ഓർക്കാട്ടേരി എൽ പി സ്ക്കൂളിൽ കളേഴ്സ് " ഇംഗ്ലിഷ് കാർണിവൽ സംഘടിപ്പിച്ചു.


യഥാർത്ഥ കാർണിവലിനെ അനുസ്മരിക്കും വിധം സ്റ്റാളുകൾ ഒരുക്കി സംഘാടന മികവ് തെളിയിച്ച പ്രൗഢഗംഭിരമായ ഫെസ്റ്റിൽ വിവിധ സ്റ്റാളുകളുടെ വൈവിധ്യം കാണികളെ ഏറെയാകർഷിച്ചു.
പേര് അന്വർത്ഥമാക്കും വിധം കാർണിവലിൽ കുട്ടികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. സ്റ്റാളുകളിലെ കുരുന്നു കൂട്ടുകാരുടെ ഇടപെടൽ ഭാഷാ വളർച്ചയ്ക്ക് ഏറെ സഹായകമാകുമെന്ന് ഡയറ്റ് ലക്ച്ചറർ നിഷ ടീച്ചർ ഉദ്ഘാടന വേളയിൽപറഞ്ഞു.
യോഗത്തിൽ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതവും,സമർപ്പണ സന്നദ്ധതയുടെ ആഴമറിഞ്ഞ സംഘാടന മികവ് കാർണിവലിന് വേറിട്ട അനുഭവമായി എന്ന് ആശംസകളർപ്പിച്ച് സംസാരിച്ച ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ബിന്ദു ടീച്ചറും പറഞ്ഞു. പരിപാടിക്ക് സനോഷ് മാസ്റ്റർ, ഷിബിൻ മാസ്റ്റർ,കിരൺ മാസ്റ്റർ, അയന ടീച്ചർ, പ്രജില ടീച്ചർ, ഷൈനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Organized 'English Carnival' at LP School, orkattery