വടകര : കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്ര തിറ ഉത്സവം മാർച്ച് 2,3,4 തിയ്യതികളിലായി നടക്കും. 2ന് പുലർച്ചെ രണ്ട് മണിക്ക് നട തുറക്കുന്നതോടെ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കമാവും.


നാലു മണിക്ക് ആദ്യ ആരംഭ കലശം,അഞ്ചു മണിക്ക് ഭണ്ഡാരം പെരുക്കൽ, 6 ന് പ്രഭാത ഭക്ഷണം,7.30ന് ഗണപതി ഹോമം,ഉച്ചക്ക് മൂന്നിന് കൊടിയേറ്റം ,വൈകിട്ട് അഞ്ചു മണിക്ക് വടക്കിനി ഭാഗം ഗുരുസി,7.30 ന് മഹാദേവന് അരിച്ചാർത്തൽ, 8.30ന് ഗുളികന് അരിചാർത്തലും,നിവേദ്യം വയ്ക്കലും.
9.30ന് മഹാദേവൻ്റെ വെള്ളാട്ടം (ഇളങ്കോലം) 10.30ന് ഇളനീർ മുറിക്കാൻ പുറപെടൽ,11മണിക്ക് വസൂരിമാല തമ്പുരാട്ടിക്കും, ഗുരു കാരണവന്മാർക്കും അരിച്ചാർത്തൽ ചടങ്ങുകളും നടക്കും.
രണ്ടാം ദിവസമായ മാർച്ച് 3ന് പുലർച്ചെ 5മണിക്ക് പള്ളി ഉണർത്തൽ,രാവിലെ പത്തിന് തിരു ഉടയാട ചാർത്തൽ, 2.30ന് ഇളനീർ വരവ്, 4.30ന് മഞ്ഞപ്പൊടി വരവ്, 6.30ന് പൂക്കുന്തം വരവ്,7മണിക്ക് ഗുളികൻ്റെ വെള്ളാട്ടവും,കൊടുങ്ങല്ലൂർ ഭഗവതിക്ക് ഗുരുസിയും,9.30 ന് ഗുരു കാരണവന്മാരുടെ തിരിച്ചിൽ വെള്ളാട്ടം, 10.30ന് മേലേരി ഗുരുസി, 11.30ന് മഹാദേവൻ്റെ വെള്ളാട്ടം,നേർച്ച വെള്ളാട്ടം,പൂക്കലശം വരവ്,കരിമരുന്ന് പ്രയോഗം, കനലാട്ടം എന്നിവയും തുടർന്ന് 12മണിക്ക് പാൽ എഴുന്നള്ളത്തും നടക്കും.
മൂന്നാം ദിവസമായ 4ന് പുലർച്ചെ ഒരു മണിക്ക് വസൂരിമാല തമ്പുരാട്ടിയുടെ വെള്ളാട്ടം,നേർച്ച വെള്ളാട്ടം,കരി മരുന്ന് പ്രയോഗം, 5ന് ഗുളികൻ്റെ തിറയാട്ടം,രാവിലെ 6ന് കൊടുങ്ങല്ലൂരമ്മയ്ക്ക് ഇളനീരാട്ടം, 8ന് മഹാദേവൻ്റെ തിറയാട്ടം, 9ന് ഗുരു കാരണവന്മാരുടെ തിറയാട്ടം, 10.30ന് വസൂരിമാല തമ്പുരാട്ടിയുടെ തിറയാട്ടവും.
തുടർന്ന് 2ന് താലപ്പൊലിയും,ദേവന്മാരെ അകം കൂട്ടലും നടക്കും.മൂന്ന് മണിക്ക് നടയട ക്കുന്നതോടെ ഇത്തവണത്തെ തിറ ഉത്സവ ആഘോഷങ്ങൾക്ക് സമാപനമാകും.സമാപന ദിവസമായ 4ന് ഉച്ചയ്ക്ക് 12മുതൽ ഭക്തർക്ക് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
Kalariulham Temple Thira Utsav from 2nd March