വടകര: വടകര നഗരസഭയിൽ സമഗ്ര കായിക പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. ദിശ (Develolment of youth in sports and health activities) ക്യാമ്പിലേക്കുള്ള സെലക്ഷനാണ് സംഘടിപ്പിച്ചത്.


വോളിബോൾ, ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ, അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ വടകര നഗരസഭയ്ക്ക് ദേശീയ നിലവാരത്തിലുളള ടീമുകൾ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്.
സെലക്ഷൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സ്ൻ കെ.പി.ബിന്ദു നിർവ്വഹിച്ചു.എ.പി.പ്രജിത അധ്യക്ഷത വഹിച്ചു.സിന്ധു പ്രേമൻ, എം.ബിജു, വി.അസീസ് മാസ്റ്റർ സംസാരിച്ചു.
വടകര നഗരസഭയിലെ 18വിദ്യാലയങ്ങളിൽ നിന്നായി 5,6,7 ക്ലാസുകളിൽ പഠിക്കുന്ന 800 വിദ്യാർത്ഥികൾ പങ്കെടുത്തു.
ക്യാമ്പിനു കായിക പരിശീലകരായ പി.കെ.വിജയൻ ,ടി.എച്ച് അബ്ദുൾ മജീദ്, ലിതേഷ് .വി .പി.വി.എം. ഷീജിത്ത്.അമ്പിളി .ആർ മാണിക്കോത്ത് രാഘവൻ രാമചന്ദ്രൻ പി.ചന്ദ്രൻ മാസ്റ്റർ സുബീഷ്.കെ. വിനോദൻ കെ.അതുൽ .കെ .എം.പ്രദോഷ്: വി.കെ. ദിലീപ് .എം. രഞ്ചുമോൻ കെ.രാഹുൽ കണ്ടിജൻ്റ് ജീവനക്കാരായ സുമേഷ്, പ്രദീപൻ .സുരേന്ദ്രൻ, സന്തോഷ്, ഫൈസൽ, നഗരസഭ കൗൺസിലർമാർ, നേതൃത്വം നൽകി.
Vadakara Municipal Corporation has started a comprehensive sports training program