കാറ്റൊന്ന് ആഞ്ഞ് വീശീയാല്‍ മാക്കൂല്‍ പീടകയിലെ അരയാല്‍ മരം ?

By news desk | Saturday June 9th, 2018

SHARE NEWS

വടകര: മാനം കറുത്താല്‍ കാറ്റൊന്ന് ആഞ്ഞ് വീശീയാല്‍ ഭീതിയിലാണ് മാക്കൂല്‍ പീടിക നിവാസികള്‍..

ബസ് സ്റ്റോപ്പ് പരിസരത്ത് പിഡബ്ല്യു.ഡിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള അരയാല്‍ മരം മുറിച്ചു നീക്കണമെന്ന ആവശ്യമായി നാട്ടുകാര്‍ രംഗത്തെത്തി.

അരയാലിന്റെ രണ്ട് വലിയ ശിഖരങ്ങള്‍ റോഡരികിലേക്ക് താഴ്ന്നു നില്‍ക്കുന്നുണ്ട്.

ശിഖരങ്ങള്‍ക്ക് താഴെ കൂടി ഇലക്ട്രിക് ലൈനുകളും കടന്നു പോകുന്നുണ്ട്.

പുതിയാപ്പ് ജെ ബി എല്‍പി സ്കുളും മദ്രസയും തൊട്ടടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വലിയ ഒരു കാറ്റു വീശിയില്‍ മരത്തിന്റെ വലിയ കൊമ്പുകള്‍ പൊട്ടിവീഴാന്‍ സാധ്യതയേറെയാണ്.

മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പി.ഡ.ബ്ല്യു.ഡി അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read