വടകര : (vatakaranews.in)ബാലസാഹിത്യകാരനും, റിട്ടേഡ് അധ്യാപകനുമായ എം. വി.കരുണൻ വിയോത്ത് (92 ) അന്തരിച്ചു.


നിരവധി ബാലകവിതപുസ്തകങ്ങൾ, നോവലുകൾ,കഥകൾ എന്നിവ അദ്ദേഹത്തിന്റെ തായുണ്ട്. പുറങ്കര ജെബി സ്കൂളിൽ അധ്യാപകനായും,പുറങ്കര മാപ്പിള ജെ. ബിയിൽ പ്രധാനാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
വടകര കോ -ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ഡയറക്ടർ, എസ്.എൻ.ഡി. പി യോഗം ബ്രാഞ്ച് സെക്രട്ടറി ,എൻ.എം.ഡി.സി മെമ്പർ ,കെ എസ് . പി വടകര സെക്രട്ടറി, സിറ്റിസൺ ഫോറം,ഗാന്ധി വിചാർവേദി എന്നിവയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു.
ഒതയോ ത്ത് ക്ഷേത്ര കമ്മിറ്റി വൈസ്. പ്രസിഡന്റ്, കോട്ടക്കുളങ്ങ ക്ഷേത്രത്തിന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ മീത്തലെ വിയോത്ത് രയിരു പ്പണിക്കരുടെയും,ചിരൂട്ടി യുടെയും മകനാണ്. സഹോദരങ്ങൾ :പരേതരായ എം. വി.രാമൻ,എൻ.എം വിയോത്ത്,എൻ.വി. ജാനു, വി. ടി. ബാലൻ പണിക്കർ.
#Children #writer #M. V.Karunan #passed #away