വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം അക്രമം അഴിച്ചു വിടുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

By news desk | Tuesday February 13th, 2018

SHARE NEWS


വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് ഒഞ്ചിയത്തെ അക്രമത്തിനു പിന്നിലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പറഞ്ഞു. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. കടകളും വീടുകളും വാഹനങ്ങളും അക്രമിക്കുന്ന കാടത്തമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അക്രമികള്‍ താണ്ഡവമാടുമ്പോള്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണ്. കണ്ണൂരിലെ അക്രമങ്ങള്‍ കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നു വരുന്നത്. നാടിനെ കലാപ ഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അക്രമങ്ങള്‍ക്ക് ഇരയാവരെ എംപി സന്ദര്‍ശിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read