വടകരയില്‍ കടല്‍ വ്യാപാരത്തിന്റെ സൈറണ്‍ മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ; പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം 26ന്

By | Monday May 21st, 2018

SHARE NEWS

വടകര : കടല്‍വ്യാപാര പ്രതാപത്തിന്റെ ഓര്‍മകളാണ് വടകര താഴെഅങ്ങാടിയുടെ തീരദേശത്തുള്ളത്. ആ പ്രതാപകാലത്തെ നഷ്ടമായെന്ന് കരുതിയ വടകരയില്‍ വീണ്ടും കപ്പലിന്റെ സൈറണ്‍ വിളി മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം പുതുതായി നിര്‍മ്മിച്ച വടകര പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം 26ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.
തുറമുഖം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് നാട് വരവേറ്റത്. എന്നാല്‍ പദ്ധതി പ്രവത്തനങ്ങള്‍ തടസപെടുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ക്ക് നിരാശരായിരുന്നു. എന്നാല്‍ പുതിയ പോര്‍ട്ട് ഓഫീസ് കെട്ടിടംയാഥാര്‍ത്ഥ്യമായതിന്റെ ആശ്വാസമാണിപ്പോഴുള്ളത്.

സംസ്ഥാനത്ത് ആരംഭിക്കുന്ന പത്ത് ചെറുകിട വാണിജ്യതുറമുഖങ്ങളില്‍ ഒന്നാണ് വടകരയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2012 ലാണ് തുറമുഖത്തിന് തുടക്കം കുറിക്കാന്‍ കേരള സര്‍ക്കാര്‍ 1,83,29,100 രൂപയുടെ എസ്റ്റിമേറ്റ് തയ്യറാക്കിയത്. പ്രാരംഭഘട്ടത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ പണിയുന്നതിനായാണ് പദ്ധതിയിട്ടത്.

ആദ്യഘട്ടമായി 67,99,800 രൂപ അനുവദിച്ചു. കൊച്ചിയിലെ കിറ്റ്‌കോക്കിനായിരുന്നു നിര്‍മ്മാണ ചുമതല. എന്നാല്‍ പിന്നീട് മൂന്ന് നില കെട്ടിടം എന്നത് ഒരുനിലയില്‍ ഒതുങ്ങി. ഇതിന്റെ തന്നെ നിര്‍മ്മാണം പലതവണയായി മുടങ്ങിയിരുന്നു. നേരത്തെ പ്രഖ്യാപിച്ചത് കണക്കാക്കിയാല്‍ 2013ല്‍ പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ടതായിരുന്നു.
1960കളിലും ഇവിടെ തുറമുഖ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍, നിര്‍മ്മാണം കടല്‍പ്പാലത്തിലൊതുങ്ങി. ഈ പദ്ധതിയുടെ സമാന അനുഭവം തന്നെയാണ് പുതിയ പദ്ധതിയെ കാത്തിരിക്കുന്നതെന്നായിരുന്നു അനുഭവം.

പഴയകാലത്ത് വടകര മേഖലയിലെ ചരക്കുനീക്കം നടന്നത് കടല്‍ മാര്‍ഗമായിരുന്നു. അതുകൊണ്ട് തന്നെ, താഴെഅങ്ങാടി കടപ്പുറത്തിന് പതിറ്റാണ്ടുകള്‍ നീണ്ട ചരക്കുനീക്കത്തിന്റെയും കച്ചവടത്തിന്റെയും കഥ പറയാനുണ്ട്.
ചരക്കുനീക്കത്തിന് ലോറിയുള്‍പ്പെടെയുള്ള മറ്റു മാര്‍ഗങ്ങള്‍ വന്നതോടെ താഴെഅങ്ങാടിയുടെ പ്രതാപകാലം ഓര്‍മ്മകളില്‍ മാത്രമായി. ഏറെക്കാലത്തെ പരിമശ്രത്തിന് ശേഷമാണ് തുറമുഖം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി വടകരയെ തെരഞ്ഞെടുത്തത്.
ജലഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത പുതിയ നടപടിയുടെ ഭാഗമായാണ് പോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ പ്രധാന തുറമുഖ കേന്ദ്രമായിരുന്ന വടകര താഴെഅങ്ങാടിയില്‍ നിന്നാണ് വയനാടുകളില്‍ നിന്നും മറ്റും പല രാജ്യങ്ങളിലേക്ക് കാര്‍ഷിക വിഭവങ്ങള്‍ കയറ്റിയയച്ചിരുന്നത്.

പിന്നീട് 1970 കളോടെ ജലഗതാഗതം അനാദായകരമാവുകയും റെയില്‍, റോഡ് വഴിയുള്ള ചരക്കു നീക്കം വ്യാപകമാവുകയും ചെയ്തതോടെ തുറമുഖത്തിന്റെയും തുറമുഖത്തോട് ചേര്‍ന്ന അങ്ങാടിയുടെയും കച്ചവട പ്രതാപം നഷ്ടപ്പെടുകയായിരുന്നു.

പുതിയ പോര്‍ട്ട് ഓഫീസ് വരുന്നതോടെ ആ പഴയകാല പ്രതാപം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read