വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു

By sumo | Monday September 1st, 2014

SHARE NEWS

ummanchandi
നാദാപുരം: വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായി. സിവില്‍ ജനറേഷന്‍ ഡയരക്ടര്‍ എം മുഹമ്മദലി റാവുത്തര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാണിമേല്‍ പഞ്ചായത്തിലെ കിഴക്കന്‍ മലയോര മേഖലയായ വിലങ്ങാട് നാല് വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്തുകളെ അതിരിട്ട് ഒഴുകുന്ന വാണിയംപുഴ, കാവടിപ്പുഴ എന്നിവയിലായി 7.50 മെഗാവാട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പൂര്‍ത്തിയായത്. ഇരു പഞ്ചായത്തുകളിലായി പാനോം, വാളൂക്ക് എന്നീ പുഴകളില്‍ തടയണ കെട്ടി കനാല്‍ വഴി വെള്ളം വിലങ്ങാട് സ്ഥാപിച്ച പവ്വര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദനം നടത്തുന്നത്. വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍വരെ 22. 63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 59.48 കോടി രൂപയാണ് ചെലവഴിച്ചത്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യ പങ്ക്‌വഹിച്ച പ്രദേശവാസികൂടിയായ മുന്‍ വൈദ്യുത മന്ത്രി എ കെ ബാലനെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ശരിയായില്ലെന്ന വാദം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 1996-2001 കാലഘട്ടത്തില്‍ നായനാര്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചത്.001
പരിപാടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ഇ കെ വിജയന്‍ എംഎല്‍എ, കെഎസ്ഇബി ഡയരക്ടര്‍ അഡ്വ. ബി ബാബുപ്രസാദ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത നടേമ്മല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ പി ദേവി, ടി പി പവിത്രന്‍, എന്‍ കെ മൂസ, ടി വത്സല, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ പി എ ആന്റണി, വി പി കുഞ്ഞികൃഷ്ണന്‍, കെ കെ നവാസ്, രജീന്ദ്രന്‍ കപ്പള്ളി, സുരേഷ് മരുതേരി, ജോണി മുല്ലകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്ഇബി എംഡി എം ശിവശങ്കര്‍ സ്വാഗതം പറഞ്ഞു.002

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read