News Section: കേരളം

കള്ളവോട്ട് ചെയ്തതിനു 40 പേര്‍ക്കെതിരെ കേസ്

April 26th, 2014

കണ്ണൂര്‍: കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 40 പേര്‍ക്കെതിരെ കേസ്. കോടതി നിര്‍ദേശപ്രകാരം കുടിയാന്‍മല പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. വ്യാപകമായി കള്ളവോട്ടു നടന്നെന്നു പരാതി ഉയര്‍ന്ന എരുവേശി പഞ്ചായത്തിലുള്ള 40 വോട്ടര്‍മാര്‍ക്കെതിരെയാണ് കേസ്്. കള്ളവോട്ടു ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസാണ് തളിപ്പറമ്പു കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സിപിഎമ്മും കോടതിയെ സമീപിച്ചു. ഇരുപരാതികളും പരിശോധ...

Read More »

കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പു പറയണമെന്ന് കെ. മുരളീധരന്‍

April 25th, 2014

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് 29 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ തിരുവാഭരണം ക്ഷേത്രക്കിണറ്റില്‍ നിന്നു കണെ്ടടുത്ത സാഹചര്യത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പു പറയണമെന്ന് മകനും എംഎല്‍എയുമായ കെ. മുരളീധരന്‍. ഗുരുവായൂര്‍ ഭക്തന്‍ കൂടിയായിരുന്ന തന്റെ പിതാവിന് അന്നത്തെ കേസ് ഏറെ ദുഃഖമുളവാക്കിയിരുന്നു. കേസ് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചെന്നും സത്യം പുറത്തുന്നതില്‍ സന്തോഷമുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

സരിതയെ കോടതി വിളിപ്പിച്ചു

April 25th, 2014

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസ് പ്രതി സരിത എസ്.നായര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി. കോടതി സരിതയെ വിളിച്ചുവരുത്തുകയായിരുന്നു. വിലാസം മാറിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് അിവരെ വിളിപ്പിച്ചത്.

Read More »

തൃശൂരില്‍ വൈദികന്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ചു

April 25th, 2014

തൃശൂര്‍: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച വൈദികനെതിരെ പോലീസ് കേസെടുത്തു. ഒല്ലൂര്‍ തൈക്കോട്ടുശേരിയില്‍ സെന്റ്‌ പോള്‍സ് പള്ളിയിലെ വികാരിയായ ഫാ.രാജു കൊക്കനെതിരെയാണ് പോലെസ് കേസെടുത്തത്. നിര്‍ധന കുടുംബത്തിലെ കുട്ടിയെയാണ് ഫാതര്‍ മാനഭംഗത്തിന് ഇരയാക്കിയത്. കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഏപ്രില്‍ 11, 24 തിയ്യതികളിലായിരുന്നു സംഭവം.

Read More »

എം.ജി സര്‍വകലാശാല വി.സിക്കെതിരെ തെളിവെടുപ്പ് മാറ്റിയതില്‍ ദുരൂഹത; വി.കെ. സജീവന്‍

April 23rd, 2014

കോട്ടയം: മഹാത്മ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എ.വി. ജോര്‍ജിനെതിരായ തെളിവെടുപ്പ് മാറ്റിയതില്‍ ദുരൂഹതയുണ്‌ടെന്ന് പരാതിക്കാരനായ വി.കെ. സജീവന്‍ ആരോപിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ വി.സിയുടെ അഭിഭാഷകനു അസൗകര്യമുണ്‌ടെന്നു വ്യക്തമാക്കിയാണ് തെളിവെടുപ്പ് മാറ്റിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജ്ഭവന്‍ അറിയിച്ചിരുന്നു. എന്നാല്‍ വി.സിയെ സഹായിക്കാനാണ് തെളിവെടുപ്പ് മാറ്റിയതെന്നു സജീവന്‍ ആരോപിച്ചു. ഇതിനെതിരെ ഗവര്‍ണര്‍ക്കു പരാതി നല്‍കുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ഷീല ദീക്ഷി...

Read More »

കെ.സി.വേണുഗോപാലും സരിതയുമായുള്ള ബന്ധം അന്വേഷിക്കണം: ഷാനിമോള്‍ ഉസ്മാന്‍

April 22nd, 2014

തിരുവനന്തപുരം: കെ.സി.വേണുഗോപാലും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെപിസിസി നിര്‍വാഹക സമിതിയിലാണ് ഇക്കാര്യം ഷാനി ആവശ്യപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറിമാരായിരുന്ന പി.ശശിയെയും ഗോപി കോട്ടമുറിക്കലിനെയും വിമര്‍ശിക്കാമെങ്കിലും വേണുഗോപാലിനെയും വിമര്‍ശിക്കാമെന്ന് അവര്‍ പറഞ്ഞു. ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ നിസാര വോട്ടിന് ജയിക്കേണ്ടിവരും. ഡിസിസ...

Read More »

ഇടുക്കിയില്‍ ബുധനാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

April 22nd, 2014

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ബുധനാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മതിയായ സമയം നല്‍കാതെ പരിസ്ഥിതിലോല മേഖലകളുടെ ഭൂപടം തയാറാക്കാന്‍ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read More »

ലോകത്തെ ഏറ്റവും വില കൂടിയ ലംബോര്‍ഗിനി കാര്‍ മലപ്പുറത്തുകാര്‍ക്ക് സ്വന്തം.

April 22nd, 2014

നിലമ്പൂര്‍: ഹൈട്ടക് നഗരങ്ങളില്‍ മാത്രം കാണുന്ന ആഡംമ്പര കാറുകളിലെ അതികായന്‍ ലംമ്പോര്‍ഗിനി സെസ്റ്റോ എലമെന്റോയാണ് മലപ്പുറത്തെത്തിയത്. ഈ ഇനത്തിലെ രാജ്യത്തെ ഏക കാറിന്റെ ഉടമകള്‍ വണ്ടൂര്‍ സ്വദേശികളാണ്. വിപണിയില്‍ പതിനാറ് കോടി ഇന്ത്യന്‍ രൂപ വിലയുള്ള കാര്‍ ഡല്‍ഹി സ്വദേശിയില്‍ നിന്നാണ് വണ്ടൂരിലെ കോട്ടമ്മല്‍ അംജദ്, അംജും എന്നീ സഹോദരങ്ങള്‍ കൈവശപ്പെടുത്തിയത്. ലംമ്പോര്‍ഗിനിയുടെ ഇരുപത് കാറുകള്‍ മാത്രമാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത് ഇന്ത്യയില്‍ എത്തിയ ഏക കാറാണ് വണ്ടൂര്‍ സ്വദേശികള്‍ സ്വന്തമാക്കിയത് ഡല്‍ഹിയില്‍ നിന്ന് ട...

Read More »

അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം രംഗത്ത്

April 22nd, 2014

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര ക്രമക്കേടുണെ്ടന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരേ രാജകുടുംബം രംഗത്ത്. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നു രാജകുടുംബം ബുധനാഴ്ച സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. സാക്ഷികളെ സമ്മര്‍ദത്തിലാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും ഏകപക്ഷീയമായാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ട് തയാറാക്കിയതെന്നും രാജകുടുംബം ആരോപിക്കുന്നു. ഇതുസംബന്ധിച്ചു ബുധനാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാനാണു രാജകുടുംബത്തിന്റെ അഭിഭാഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രീപദ്മ...

Read More »

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി

April 21st, 2014

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥ് രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു. കീഴടങ്ങിയ ശബരീനാഥിനെ കോടതി മേയ് അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. തന്റെ ജീവനു ഭീഷണിയുണെ്ടന്നും തന്നെ സെന്‍ട്രല്‍ ജയിലിലേക്കേ മാറ്റാവൂ എന്നും ആവശ്യപ്പെട്ട് ശബരീനാഥ് ഹര്‍ജി നല്കി. ഹര്‍ജി റിമാന്‍ഡ് കാലാവധി കഴിഞ്ഞേ പരിഗണിക്കൂ. തന്റെ കൂട്ടുപ്രതികള്‍ തന്ന...

Read More »