ഓർക്കാട്ടേരി: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരി ടൗണിൽ പ്രതിഷേധ പ്രകടനം. ഇന്ന് വൈകിട്ട് 5 :30നാണ് പ്രകടനം ആരംഭിക്കുക.


ഗാർഹിക പാചകവാത സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് കേന്ദ്രസർക്കാർ കൂട്ടിയത്. കൂടാതെ റെയിൽവേ ഭക്ഷണത്തിനുള്ള ചാർജും കുത്തനെ കൂട്ടിയിരുന്നു.
ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലുമപ്പുറമാണ്. യുവജന പ്രതിഷേധം ഡിവൈഎഫ്ഐയിലൂടെ പ്രകടിപ്പിക്കുകയാണ് രാജ്യമൊന്നാകെ.
ഡിവൈഎഫ്ഐ സംസ്ഥാന ഘടകത്തിന്റെ ആഹ്വാനപ്രകാരം കേരളമൊന്നാകെ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് ഓർക്കാട്ടേരിയിലും പ്രതിഷേധം നടത്തുന്നത്. കേന്ദ്രത്തിന്റെ തീവെട്ടികൊള്ളയിൽ എല്ലാ ജന വിഭാഗങ്ങളും പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
DYFI performance against cooking gas price hike today