ഓർക്കാട്ടേരി: ഏറാമല പഞ്ചായത്ത് യുത്ത് ലീഗ് കമ്മിറ്റി അടുപ്പ് കൂട്ടൽ സമരം നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പാചക വാതക വില വർധനയ്ക്കും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലും പ്രതിഷേധിച്ചാണ് അടുപ്പ് കൂട്ടൽ സമരം നടത്തിയത്.


ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കെ ഇ ഇസ്മയിൽ ,കൊട്ടാരത്ത് മുഹമ്മദ്, റിയാസ് കുനിയിൽ, അമീർ വളപ്പിൽ, മുനീർ കൊട്ടാരത്ത് ,റാഷിദ് മാസ്റ്റർ ,സലിം മാസ്റ്റർ പി കെ ജമാൽ, എം കെ ഇസ്മയിൽ, നിസാർ സി പി,അസീസ് കിടഞ്ഞോത്ത്, എം ഇബ്രാഹിം , ടി ടി കെ ഈസ്സ ,ഇ എം അഷാഫ്, പി അമ്മദ് ,എം കെ സൂപ്പി ,നാസർ ഇ, അമ്മദ്,തലാൽ മമ്പള്ളി ,മുഹമ്മദ്, കോമത്ത് ഉസ്മാൻ സംബന്ധിച്ചു.
നവാസ് കെ കെ സ്വാഗതവും, സാബിത്ത് ഇളങ്ങോളി നന്ദിയും പറഞ്ഞു.
Stove strike; Notably, the youth league strike