Featured

കേരള സംരക്ഷണ ജാഥ; സമരസമിതി സ്വാഗത സംഘം രൂപീകരണ യോഗം നടന്നു

News |
Mar 3, 2023 03:16 PM

അഴിയൂർ: കേരള സംരക്ഷണ ജാഥയുടെ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവെ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന നിവേദനത്തിനായി " ഒരു കോടി ഒപ്പ് ശേഖരണം" പരിപാടി സംഘടിപ്പിച്ചിരുന്നു.

പരിപാടിയുമായി സമരസമിതി വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തിവരുന്ന ഒപ്പ് രേഖരണം പൂർണതയിലെത്തിക്കുന്നതിന്റെ ഭാഗമായി അഴിയൂർ മേഖല സിൽവർ ലൈൻ വിരുദ്ധസമരസമിതി തീരുമാനിച്ച അഴിയൂർ മുതൽ തൊട്ടിൽ പാലം വരെ കേരള സംരക്ഷണ ജാഥയുടെ സ്വാഗത സംഘം രൂപീകരണ യോഗമാണ് മുക്കാളി വ്യാപാര ഭവനിൽ ചേർന്നത്.

സമരസമിതി അഴിയൂർ പഞ്ചായത്ത് ചെയർമാൻ ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വടകര നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സമരസമിതി വടകര നിയോജക മണ്ഡലം കൺവീനർ ടി.സി.രാമചന്ദ്രൻ വിഷയാവതരണം നടത്തി.

സർക്കാർ സിൽവർ ലൈൻ സർവ്വെ നടപടിക്രമങ്ങൾ പിൻവലിച്ച് ഗസറ്റ് വിഞ്ജാപനം ഇറക്കുന്നത് വരെ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് വിഷയാവതരണത്തിൽ അദ്ദേഹം വ്യക്തമാക്കി. പി.ബാബുരാജ്, യു.ആർ.റഹ്മാൻ, പ്രകാശൻ വി.പി, പ്രദീപ് ചോമ്പാല , നസീർ വീരോളി , രവീന്ദ്രൻ അമൃതംഗമയ, ബാലകൃഷ്ണൻ പാമ്പള്ളി, ഇക്ബാൽ,സജ്ന സി.കെ. വിദ്യ ശശീന്ദ്രൻ, രമ കുനിയിൽ സംസാരിച്ചു.

ഷുഹൈബ് കൈതാൽ സ്വാഗതവും, അഹമ്മദ് അത്താണിക്കൽ നന്ദിയും പറഞ്ഞു. കേരള സംരക്ഷണ ജാഥയുട വിജയത്തിനായി ചെയർമാൻ സ്ഥാനത്തേക്ക് കോട്ടയിൽ രാധാകൃഷ്ണനെയും , ജനറൽ കൺവീനർ സ്ഥാനത്തേക്ക് യു. ആർ.റഹീമിനെയും ട്രഷറർ സ്ഥാനത്തേക്ക് പാമ്പള്ളി ബാലകൃഷണനെയും തീരുമാനിച്ചു.

രക്ഷാധികാരികളായി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, കളത്തിൽ അശോകൻ, പി.കെ. കോയ മാസ്റ്റർ എന്നിവരെയും വൈസ് ചെയർമാൻമാർ ആയി രാജൻ തീർത്ഥം, പ്രകാശൻ വി.പി, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി.കെ വിജയൻ എന്നിവരെയും കൺവീനർമാർ കെ.പി. ചെറിയ കോയ തങ്ങൾ, രവീന്ദ്രൻ. കെ.പി, ഉത്തമൻ മടപ്പള്ളി, സതി ടീച്ചർ, സിറാജ് മുക്കാളി, നസീർ വീരോളി, എം.പി.രാജൻ മാസ്റ്റർ, ഹംസ എസ്.പി. എന്നിവരെയും തീരുമാനിച്ചു.

കേരള സംരക്ഷണ ജാഥയുടെ വിജയത്തിനായി അഴിയൂർ മേഖലയിലെ മുഴുവൻ യൂനിറ്റ് ഭാരവാഹികളുടെ സഹകരണം ഉറപ്പിക്കാനും യോഗം തീരുമാനിച്ചു.

The formation meeting of the Samara Samiti Swagata Sangam was held

Next TV

Top Stories