ഓർക്കാട്ടേരി: ഓട്ടോറിക്ഷയിൽ നിന്നും പണം കളവു പോയി.ആദിയൂര് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിർത്തിയിട്ട KL 18 V 2601 എന്ന ഓട്ടോറിക്ഷയിൽ നിന്നാണ് വണ്ടിയുടെ ഡേഷ് ബോഡ് കുത്തിതുറന്ന് 2600 രൂപയോളം മോഷണം പോയത്.


ആദിയൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഹൈസ്കൂൾ പഴയ ഗേറ്റിന് സമീപമാണ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത് . ശനിയാഴ്ച രാത്രി 8 മണിക്കും 10 മണിക്കും ഇടയിലാണ് ഡേഷ് ബോഡ് കുത്തി തുറന്ന് പണം മോഷണം പോയതെന്ന് ഡ്രൈവർ പറഞ്ഞു.
ഇതിനു മുമ്പും ഓർക്കാട്ടേരിയിലും കാർത്തികപ്പള്ളിയിലും സമാന രീതിയിൽ ഓട്ടോറിക്ഷയിൽ നിന്നും പണം മോഷണം പോയിരുന്നു.
Money was stolen from the autorickshaw