ഓർക്കാട്ടേരി: പ്രമുഖ സോഷ്യലിസ്റ്റ് തത്വ ചിന്തകൻ വി. പൊക്കന്റെ അനുസ്മരണം നടത്തി. എൽ.ജെ.ഡി.ഏറാമല പഞ്ചായത്ത് ഏഴാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.


കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗം എൽ ജെ ഡി ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഒ. മഹേഷ് കുമാർ അധ്യക്ഷൻ വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി എം കെ ഭാസ്കരൻ, മണ്ഡലം പ്രസിഡണ്ട് കെ കെ കൃഷ്ണൻ, പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ കെ മനോജ് കുമാർ, യുവജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ, കിരൺ ജിത്ത് മാസ്റ്റർ സംസാരിച്ചു.
യോഗത്തിൽ കെ എം പവിത്രൻ സ്വാഗതവും ഷിജിത്ത് ആർ കെ നന്ദിയും പറഞ്ഞു.
V Pokkan's commemoration