ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം പാഠം ഒന്ന് പക്ഷികളെ നോക്കാം

ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം പാഠം ഒന്ന് പക്ഷികളെ നോക്കാം
Nov 12, 2021 12:35 PM | By Rijil

വടകര : ഇന്ന് നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം. പ്രകൃതി പഠന പ്രവര്‍ത്തനത്തോടൊപ്പം പക്ഷി നിരീക്ഷണത്തില്‍ രണ്ട് പതിറ്റാണ്ടിന്റെ കഥ പറയാനുണ്ട് ആയഞ്ചേരി നാളോംകോറോല്‍ എംഎല്‍പി സ്‌കൂള്‍ അധ്യാപകനായ ജി.കെ. പ്രശാന്തിന്.

കുട്ടികളില്‍ സഹജീവിസ്‌നേഹവും പരിസ്ഥിതി സംരക്ഷണ ബോധവും ഉണ്ടാക്കുക എന്നതാണ് ഇക്കാലമത്രയും പക്ഷി നിരീക്ഷണത്തിലൂടെ മുന്‍പില്‍ കണ്ടത് . പക്ഷി നിരീക്ഷണം എന്നത് പരിചിതമല്ലാത്ത കാലഘട്ടത്തിലാണ് നാട്ടില്‍ പുറങ്ങളില്‍ എത്തിച്ചേരുന്ന അനേകം ദേശാടന പക്ഷികളെ പരിചയപ്പെടുത്തി പ്രശാന്ത് ശ്രദ്ധേയനാകുന്നത് .

വിദ്യാലയത്തിലെ പഠനബോധന പ്രക്രിയയിലൂടെ പക്ഷിനിരീക്ഷണത്തിന്റെ രുചി അറിഞ്ഞതോടെ ബൈനോക്കുലറുമായി ആയഞ്ചേരിയിലെ നെല്പാടങ്ങളില്‍നിന്നും നിരീക്ഷണം ആരംഭിക്കുകയായിരുന്നു . നെല്‍വയലുകളില്‍ കൊയ്ത്ത് കഴിഞ്ഞ സമയം വന്നെത്തുന്ന നൂറുകണക്കിന് ദേശാടനപക്ഷികളെ നാട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം പരിചയപ്പെടുത്തി.

കുട്ടികളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തില്‍ ശേഖരിച്ച നിരവധി പക്ഷികളുടെ കൂടും , പക്ഷികളുടെ തൂവലുകളും ,ജന്തുജാലങ്ങളുടെ ഫോസിലുകളും സ്‌കൂളില്‍ സജ്ജമാക്കുകയും ചെയ്തു . നിരീക്ഷണത്തോടൊപ്പം കൈവശമുള്ള വാക് ചാതുര്യവും ഒരുമിച്ചതോടെ ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പക്ഷി പരിചയം , പക്ഷി നിരീക്ഷണ ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള വിളികള്‍ എത്തിത്തുടങ്ങി. പിന്നീട് പക്ഷി ലോകം കൈവെള്ളയില്‍ ഒതുക്കി വിദ്യാലങ്ങളില്‍ നിന്നും വിദ്യാലങ്ങളിലേക്കുള്ള യാത്രയായി .

ജില്ലയിലും പുറത്തുമായി പക്ഷിനിരീക്ഷണവുമായി ബന്ധപെട്ട് നൂറില്‍ അധികം എക്‌സിബിഷനുകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്തു . പക്ഷിയുമായി ബന്ധപ്പെട്ട എന്ത് ചോദ്യത്തിനും അവസാന ഉത്തരമാണ് പ്രശാന്ത്.പക്ഷി നിരീക്ഷണത്തില്‍ തത്പരരായ കുട്ടികളും സുഹൃത്തുക്കളും സമ്മാനമായി നല്‍കാറുള്ള പക്ഷികളുടെ തൂവലുകളും, ഫോസിലുകളും വന്നു നിറഞ്ഞതോടെ സൂക്ഷിക്കാനുള്ള സാങ്കേതിക പ്രയാസം ഉണ്ടായി . പിന്നീട് വിലമതിക്കാനാവാത്ത സൂക്ഷിപ്പുകള്‍ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു .

നിലവില്‍ സംസ്ഥാനത്തെ അറിയപ്പെടുന്ന പക്ഷിനിരീക്ഷകരില്‍ ഒരാളാണ് പ്രശാന്ത് . സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പക്ഷികളുടെ വര്‍ഗ്ഗവും രൂപവും ഉള്‍പ്പെടെ മനസ്സിലാക്കാന്‍ ദിവസേന വരുന്ന ഫോണുകള്‍ക്കും കണക്കില്ല. പക്ഷി നിരീക്ഷകരുടെ യും ഗവേഷകരുടെയും സംഘടനയായ മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി യിലും മലബാര്‍ അവയര്‍നസ് ആന്‍ഡ് റെസ്‌ക്യൂ ഫോര്‍ വൈല്‍ഡ് ആനിമല്‍സ്, പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്നീ സംഘടനകളിളും അംഗമാണ്.

വനം വകുപ്പിനെ സഹായത്തോടെ മൃഗങ്ങളെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും രാപ്പകല്‍ ഇല്ലാതെ സജീവമാണ് . പക്ഷി പഠനത്തില്‍ ആരംഭിച്ച കൗതുകത്തില്‍ നിന്നും പാമ്പുകളുടെ ലോകത്തേക്കും എത്തിച്ചേര്‍ന്നിട്ടുണ്ട് . സാധാരണക്കാര്‍ക്ക് പാമ്പുകളെ തിരിച്ചറിയാനും അവയെ കുറിച്ചുള്ള അജ്ഞത മാറുവാനുള്ള പരിപാടിയായ 'പാമ്പുകളെ അറിയാന്‍' എന്ന ഒരു ബോധവല്‍ക്കരണ പരിപാടിയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ .ഭാര്യ രാഖിയും,മക്കള്‍ ഹരിദേവും,ഹിമയും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ പിന്തുണയുമായുണ്ട്.

Today is National Bird Watching Day -SPECIAL STORY

Next TV

Related Stories
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

Apr 11, 2025 11:05 AM

മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

അധ്യാപകന്റെയും ഓഫീസ് സ്റ്റാഫിന്റെയും സത്യസന്ധമായ ഇടപെടലിനെ സ്കൂൾ സ്റ്റാഫ് കൂട്ടായ്മ...

Read More >>
വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ  തൊഴിലുറപ്പ് പ്രവർത്തകർ

Feb 13, 2025 07:33 PM

വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ തൊഴിലുറപ്പ് പ്രവർത്തകർ

വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര...

Read More >>
പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

Feb 11, 2025 10:47 AM

പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

പാരമ്പര്യ ചടങ്ങായ കാവിറക്കത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ...

Read More >>
#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

Sep 30, 2024 09:00 PM

#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ഹന്ന ടി.പി എഴുതിയ വരികൾക്ക് ഫിറോസ് നാദാപുരം സംഗീതം നൽകി....

Read More >>
#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

Sep 27, 2024 08:51 PM

#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

മുനിസിപ്പൽ പാർക്കിൽ ജാനു തമാശ ഫെയിം ലിധിലാൽ നർത്തകി ലിസി മുരളീധരന് നൽകിയാണ്...

Read More >>
#Wafest  | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

Sep 18, 2024 10:51 AM

#Wafest | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

ദേശീയ അവാർഡ് നേടിയ ആട്ടം സിനിമയിലെ മുഴവൻ നടൻമാർക്കും സംവിധായകനും ആദരം അർപ്പിച്ച പരിപാടിയോടെ ' വ ' ക്ക്...

Read More >>
Top Stories










News Roundup






GCC News