ഓർക്കാട്ടേരി: ജനകീയ ശക്തിയായ സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിവുള്ള സര്‍ക്കാറാണ് കേരളത്തിലുള്ളതെന്ന് പൊതുമാരമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്.


ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 12ാമത് ശാഖ ആദിയൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പെന്‍ഷന്‍ വിതരണത്തിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധത നാം അനുഭവിച്ചറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഏറാമല ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപം കെ. കെ. രമ എം എല്‍ എ സ്വീകരിച്ചു, സ്റ്റുഡന്റസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ വിതരണം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.സന്തോഷും വായ്പ വിതരണം വടകര അസി.റജിസ്ട്രാര്‍ ജനറല്‍ പി. ഷിജുവും നടത്തി.
ജി.ഡി.എസ് നിക്ഷേപം വാര്‍ഡ് മെമ്പര്‍ സീമ തൊണ്ടായിയും, വിദ്യാഭ്യാസ നിധി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു മണിയലത്തും സ്വീകരിച്ചു. ബേങ്ക് വൈസ് ചെയര്‍മാന്‍ പി. കെ. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ബേങ്ക് ജനറല്‍ മാനേജര്‍ ടി. കെ. വിനോദന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
എം.കെ.ഭാസ്‌കരന്‍, ടി. കെ. രാജന്‍, കെ.കെ.കൃഷ്ണന്‍, കെ.കെ.കുഞ്ഞമ്മദ്, കെ. കെ. ശശീന്ദ്രന്‍, രാജഗോപലന്‍ രയരോത്ത്, അഭിജിത്ത് കെ. പി, ടി.എന്‍.കെ. ശശീന്ദ്രന്‍, എടക്കുടി രാധാകൃഷ്ണന്‍, മുക്കത്ത് ഹംസഹാജി, കൂര്‍ക്കയില്‍ ശശി, എം.കെ.കുഞ്ഞിരാമന്‍, ടി.എന്‍.കെ. പ്രഭാകരന്‍, പട്ടറത്ത് രവീന്ദ്രന്‍, ഒ.കെ ലത, ഒ. മഹേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് മാനേജര്‍ ഇന്‍ചാര്‍ജ് ടി.എന്‍. പ്രകാശന്‍ നന്ദി പറഞ്ഞു.
Those who try to undermine the cooperative movement will be defended in the same way - Minister Adv. P. A. Muhammad Riaz