ഓർക്കാട്ടേരി: സഹകരണ ബാങ്കിലെ കലക്ഷൻ ഏജൻറ് മാരുടെ പെൻഷൻ ഇൻസെന്റീവ് കുടിശ്ശിക മുഴുവൻ വിഷുവിന് മുമ്പ് വിതരണം ചെയ്യുക .പെൻഷൻ ഇൻസെന്റീവ് വെട്ടിക്കുറക്കാനുള്ള സർക്കാരിന്റെ നടപടി പുനഃ പരിശോധിക്കുക. കെ സി ഇ സി ഏറാമല ബാങ്ക് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് സി. സുജിത് ഉദ്ഘാടനം ചെയ്തു.


പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ഷോബിൻ തോമസ് നിർവ്വഹിച്ചു. കെ.എം. പവിത്രൻ അദ്ധ്യക്ഷനായി. എൽ ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,സി പി രാജൻ .ഒ മഹേഷ് കുമാർ , പി രമേശ് ബാബു , എം .ബാലകൃഷ്ണൻ, പ്രഭീഷ് ആദിയൂര് ,പ്രസീതകുമാർ ,കെ കെ മനോജ് കുമാർ ,എം കെ ബാബുരാജ് ,നിജേഷ് ഡി.ബി, കെ ഗിരീശൻ സംസാരിച്ചു.
സുജേഷ് ടി പി സ്വാഗതവും സന്തോഷ് വേങ്ങോളി നന്ദിയും പറഞ്ഞു സംസാരിച്ചു.പുതിയ ഭാരവാഹികൾ സന്തോഷ് വേങ്ങോളി ( പ്രസിഡണ്ട് ). സുജേഷ് ടി പി സെക്രട്ടറി, എം കെ സനീഷ് ട്രഷറർ
The convention was held at Eramala Bank