തോടന്നൂർ: തോടന്നൂർ യു.പി.സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. സർവ്വശിക്ഷ കേരള (എസ്.എസ്.കെ) യുടെ പഠന പരിപോഷണ പരിപാടിയായ 'ഇല' യുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.


ഗെയിംസ്,പാട്ട്, ചിത്രം വര ,പുസ്തക വായന, ആശയം വിശദമാക്കൽ, സ്കിറ്റ് അവതരണം,നാടകാഭിനയക്കളരി, കഥ പറയൽ, പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പെയിൻ്റിംഗ് എന്നിവയും ഫെസ്റ്റിൻ്റെ ഭാഗമായി നടന്നു.
കെ.കെ. മോഹനൻ മാസ്റ്റർ,നാടക നടനും അധ്യാപകനുമായ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ നാടകാഭിനയക്കളരിക്ക് നേതൃത്വം നൽകി.ഫെസ്റ്റ് പി.ടി.എ പ്രസിഡൻ്റ് എ.ടി.മൂസ്സ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ സി.ആർ.സജിത്ത് അധ്യക്ഷത വഹിച്ചു.കെ.കെ.മോഹനൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, വി.കെ.സുബൈർ, എ.പ്രിയ, പി.ശുഭ എന്നിവർ സംസാരിച്ചു.
English Fest was organized at Totannoor UP School