ഓർക്കാട്ടേരി: ടി പത്മനാഭൻ അനുസ്മരണം ശ്രദ്ധേയമായി. ഓർക്കാട്ടേരി റോട്ടറി ക്ലബ്ബിന്റെ മുൻ പ്രസിഡണ്ടും ഡിസ്ട്രിക്ട് ഓഫീസറുമായിരുന്ന ടി. പത്മനാഭന്റെ പേരിലുള്ള റോട്ടറി എൻറോവ്മെൻറ് സംഘടിപ്പിച്ച പ്രഭാഷണ മത്സരവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.


ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഇങ്ങോളി ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡൻറ് രവീന്ദ്രൻ ചള്ളയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിലെ മുഖ്യാതിഥി ചരിത്രഗ്രന്ഥ രചയിതാവ് പി .ഹരീന്ദ്രനാഥ് പ്രഭാഷണ മത്സര വിജയി സ്നേഹ സദാനന്ദന് ക്യാഷ് അവാർഡ് സമ്മാനിച്ചു.
അനുസ്മരണ സപ്ലിമെൻറ് തില്ലേരി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി .ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി .കെ. സന്തോഷ് കുമാർ വിജയിക്കുള്ള പ്രശസ്തി ഫലകം സമ്മാനിച്ചു.
പ്രശസ്ത ഗായകൻ വി. ടി. മുരളി,പി. പി രാജൻ, സെക്രട്ടറി ബാബുരാജ് വി.കെ, സി.കെ രാധാകൃഷ്ണൻ, കെ. പത്മനാഭൻ സംസാരിച്ചു.
T. Padmanabhan commemoration was remarkable