ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തി. അതിദരിദ്രർ, എസ് സി, ഫിഷറീസ്, ജനറൽ എന്നീ വിഭാഗത്തിൽപ്പെട്ടവരുടെ ഭവന പുരോഗതിയാണ് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി വിലയിരുത്തിയത്.


വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ.കെ, ജനപ്രതിനിധികളായ ലിസി പി, പുഷ്പ മഠത്തിൽ, ആബിദ എൻസി, നിർവഹണ ഉദ്യോഗസ്ഥരായ വിഇഒ വിപിൻകുമാർ. ടിവി, വിനീത പി പങ്കെടുത്തു.
Assessment of housing progress in the panchayat