ചെരണ്ടത്തൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച റോഡ് നാടിന് സമർപ്പിച്ചു. ചെരണ്ടത്തൂർ ഒമ്പതാം വാർഡ് എൽ പി സ്കൂൾ പൂളക്കടവ് റോഡാണ് ഉദ്ഘാടനം ചെയ്തത്.


മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞിരാമൻ മാസ്റ്റർ, മൂഴിക്കൽ ചന്ദ്രൻ, എം എം അശോകൻ, ടി കെ നാരായണൻ മാസ്റ്റർ, കെ കെ രവീന്ദ്രൻ മാസ്റ്റർ, റമീസ് പറമ്പത്ത്, ചന്ദ്രൻ വി എം, അനീഷ് മാസ്റ്റർ മനത്താനത്ത്, സംസാരിച്ചു.
റോഡ് നവീകരണത്തിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും നന്ദി അറിയിച്ചു.
The renovated road was handed over to the nation