അഴിയൂർ: ജനകീയ ശബ്ദങ്ങളായ കെ കെ രമ അടക്കമുള്ള പ്രതിപക്ഷ എം.എൽ.എ മാരെ നിയമസഭയ്ക്കകത്ത് വാച്ച് ആൻഡ് ഗാർഡും ,ഭരണ പക്ഷ എം.എൽ.എമാരും ചേർന്ന് അക്രമിച്ചതിന് എതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കുഞ്ഞിപ്പള്ളി ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.


സംഗമത്തിൽ ആർ എം പി ഒഞ്ചിയം ഏരിയ കമ്മിറ്റീ ചെയർമാൻ ഭാസ്‌ക്കരൻ മോനാച്ചി അദ്ധ്യക്ഷനായി. കെ അൻവർ ഹാജി, പ്രദീപ് ചോമ്പാല, കെ പി രവീന്ദ്രൻ,സി സുഗതൻ, യു എ റഹീം, കെ.പി. വിജയൻ, ടി.സി.രാമചന്ദ്രന്‍, സിറാജ് മുക്കാളി, എന്നിവർ സംസാരിച്ചു.
People's front protest in Kunjipalli against the attack on MLAs