ഓർക്കാട്ടേരി: 'അങ്കത്തട്ട് 2023' എന്ന ശീർഷകത്തിൽ ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ കളരി പ്രദർശനവും ആദരിക്കലും നടന്നു. 'നവജീവൻ കളരി സംഘം' മുയിപ്രയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


പ്രശസ്ത ആയോധന കളരി വിദഗ്ധ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, നവജീവൻ കളരി സംഘം ഭാരവാഹികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കളരി സംഘത്തിന്റെ കളരി പ്രദർശനം കാണികളെയാകെ ആവേശം കൊള്ളിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കളരി പ്രദർശനമാണ് ഏറെ ആകർഷിച്ചത്.
Kalari exhibition and felicitation was held