ആയഞ്ചേരി: ജീവതാളം പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ തല സ്ക്രീനിംഗ് തുടങ്ങി. കോഴിക്കോട് ജില്ലയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പ്രായമുള്ള എല്ലാവരുടേയും ആരോഗ്യ- ചികിത്സാ സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന ജീവതാളം പദ്ധതിയുടെ വാർഡ്തല സ്ക്രീനിംഗ് ടെസ്റ്റ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ ആരംഭിച്ചു.


ആയഞ്ചേരി തെരുഭാഗത്തെ 100 വീടുകളാണ് ക്ലസ്റ്ററായി പരിഗണിച്ചത്. നാളേം കോറോൽ എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന സ്ക്രീനിംഗ് ടെസ്റ്റ് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. ഹെൽത്ത് ഇൻപെക്ടർ സജീവൻ അധ്യക്ഷത വഹിച്ചു. പി.പി. ബാലൻ, ജെ എച്ച് ഐ സന്ദീപ് കുമാർ, ആശാ വർക്കർ ചന്ദ്രി സംസാരിച്ചു.
Cluster head screening started