നെല്ലാച്ചേരി: നെല്ലാച്ചേരി എൽ പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പതിനേഴാം വാർഡ് മെമ്പർ ടി.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ഹിബ ഫാത്തിമയ്ക്കുള്ള ഉപഹാരവും നൽകി.


സ്കൂൾ എച്ച് എം മഹിത ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചോമ്പാല എ.ഇ.ഒ ,എം ആർ വിജയൻ മാസ്റ്റർ സ്കോളർഷിപ്പ് വിജയികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി.മുൻ എച്ച് എം.കെ.പി ബാബു മാസ്റ്റർ, എൻഡോവ്മെന്റ് വിശദീകരണം നടത്തി.
കെ.കെ അശോകൻ, രവീന്ദ്രൻ ചള്ളയിൽ, സ്കൂൾ മാനേജർ ടി.എൻ.കെ പ്രഭാകരൻ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു. പിടിഎ പ്രസിഡണ്ട് സുരേഷ് കൂടത്തിൽ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി രാഹുൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
Nellacherry School's anniversary celebration was remarkable